കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു’; റാസ്പുട്ടീന്‍ ഡാന്‍സുമായി മലയാളികളുടെ പ്രിയ നടന്റെ മകൾ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ !

സോഷ്യൽ മീഡിയയിൽ പെട്ടന്നങ്ങ് വൈറലായ ഡാൻസ് ആയിരുന്നു ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. ചടുലമായ ചുവടുകൾ ഇമ്പമാർന്ന വരികൾക്ക് ഒപ്പം കലർന്നപ്പോൾ പ്രേക്ഷകര്‍ അത് ഒരേ മനസോടെ സ്വീകരിക്കുകയും ചെയ്തു.

എന്നാൽ, സമൂഹത്തിലെ ചില വിഭാഗക്കാര്‍ അതിലും മതം കുത്തിക്കയറ്റി പ്രശ്നമുണ്ടാക്കിയതോടെ സോഷ്യൽ മീഡിയ അക്കൂട്ടരെ പഞ്ഞിക്കിടുകയും ജാനകിയേയും നവീനെയും ആവോളം പിന്തുണയ്ക്കുകയും ചെയ്തു.

ഇപ്പോള്‍ കൊവിഡ് പ്രവര്‍ത്തകര്‍ക്ക് ട്രിബ്യൂട്ടായി റാസ്പുട്ടീന്‍ ഡാന്‍സ് കളിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായകൻ ജയസൂര്യയുടെ മകള്‍. ജയസൂര്യ തന്നെയാണ് ഡാന്‍സ് വീഡിയോ തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും വിഡിയോ പങ്കുവെച്ച് താരം കുറിച്ചു. ജാനകിയെയും നവീനെയും പോലെ ആശുപത്രി വേഷത്തിലാണ് കൊച്ചു ജാനകി റാസ്പുട്ടീന് ചുവട് വെച്ചിരിക്കുന്നത്. ജാനകിയെയും നവീനെയും ജയസൂര്യ ടാഗ് ചെയ്തിട്ടുമുണ്ട്.

ജാനകിക്കും നവീനും നേരിടേണ്ടി വന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ മഞ്ജു വാര്യരും ശബ്ദം ഉയര്‍ത്തിയിരുന്നു. ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്.

അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയ്യടിച്ചു. പുരികം ചുളിച്ചവര്‍ക്ക് നേരെ ഒരേ ശബ്ദത്തില്‍ നൃത്തത്തിന് എന്ത് മതമെന്ന് ചോദിച്ചു. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്ന് തന്നെയാണ്. അതില് വേര്‍ തിരിവുകളോ വേലികെട്ടുകളോ ഇല്ലെന്നാണ് മഞ്ജു പറഞ്ഞത്.

about jayasurya

Safana Safu :