മലയാളികളുടെ പ്രിയ നായിക ദുർഗ്ഗ കൃഷ്ണ ഈ അടുത്തായിരുന്നു വിവാഹിതയായത്. നിർമ്മാതാവായ അർജ്ജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കഴുത്തിൽ മിന്ന് ചാർത്തി ജീവിതസഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോൾ ഇതാ ആദ്യമായി പ്രണയം തുറന്നുപറഞ്ഞ നിമിഷം പങ്കുവച്ച് ദുർഗ. ഒരു ചുംബനത്തോടെയാണ് ആ പ്രണയം ആരംഭിക്കുന്നത്. ആ സന്ദർഭത്തെക്കുറിച്ച് ദുർഗ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. തീവണ്ടിയിൽ വച്ചായിരുന്നു ആ പ്രപ്പോസൽ. സൗഹൃദമാണെങ്കിൽ തുടർന്ന് പോകാം അല്ലെങ്കിൽ ഇവിടം കൊണ്ട് അവസാനിപ്പിക്കാം എന്ന മട്ടിലായിരുന്നു ദുർഗ. പക്ഷേ ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ് ദുർഗയ്ക്ക് മുന്നിൽ വന്നുചേർന്നത്. ഒന്നും പറയാതെ തന്നെ അർജുൻ മനസ്സുതുറന്നു.
ദുർഗയുടെ കൈ തന്റേതുമായി അർജുൻ ചേർത്തു പിടിച്ചു. പിന്നീട് ദുർഗയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കവിളത്തൊരു മുത്തം. അതായിരുന്നു അർജുനിന്റെ പ്രതികരണം.
ചുംബനം കഴിഞ്ഞുള്ള നിമിഷങ്ങള്‍ ഒരു സെൽഫിയിൽ ഇരുവരും പകർത്തുകയുണ്ടായി. ആ സെൽഫിയാണ് ഇപ്പോള്‍ പ്രേക്ഷകർക്കായി ദുർഗ പങ്കുവച്ചത്. ‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി.’–ദുർഗ കുറിച്ചു.
വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്.മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും കഴിഞ്ഞത് കരിയറിലെ വലിയൊരു നേട്ടമായി കാണുന്നുവെന്നായിരുന്നു ദുര്‍ഗ പ്രതികരിച്ചത്.