നീയും നിന്റെ കൂട്ടാളികളും പടച്ച് വിട്ട കഥകള്‍, ഇനി നീ ഉറങ്ങിക്കോ ഫിറോസെ ഉറക്കം വരില്ലെന്നറിയാം….നോവുണങ്ങാത്ത പൊള്ളലുകള്‍ നീയും അറിയും

എഴുത്തിന്റെ തനത് ശൈലികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ജസ്‌ല മാടശ്ശേരി. ബിഗ് ബോസ് താരമായും സോഷ്യൽ ആക്ടിവിസ്റ്റുമായ ജസ്‌ല പങ്ക് വയ്ക്കുന്ന കുറിപ്പുകൾ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മിക്ക വിശേഷങ്ങളിലും സാഹിത്യപരമായ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടാണ് ജസ്‌ല സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്ക് വെക്കാറുള്ളത്

ഇപ്പോൾ ഇതാ ജസ്‌ല മാടശ്ശേരിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഫിറോസ്കുന്നംപറമ്പിലിനെതിരെയാണ് ജസ്ല രംഗത്ത് എത്തിയത്. ഇത്തവണത്തെ നിയമസഭാ ഇലക്ഷൻ സ്ഥാനാർഥി ആയിരുന്ന ഫിറോസ് പരാജയപെട്ടതിനു ശേഷമാണു ജസ്ല സോഷ്യൽ മീഡിയ വഴി അഭിപ്രായപ്രകടനം നടത്തിയത്.

ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്ട് ..അത് വല്ലാത്തൊരു പിടച്ചിലാണ്. നീയും അറിയ്’, എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

ജസ്‌ലയുടെ വാക്കുകൾ!

മനസ്സില്‍ കുറ്റ ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമാവും. ഇനി നീ ഉറങ്ങിക്കോ ഫിറോസെ. ഉറക്കം വരില്ലെന്നറിയാം. എന്നാലും കിടന്ന് നോക്ക്. അപമാനിക്കപ്പെടുന്നതിന്‍റെ നോവ് ചെറുതല്ല. ഇന്‍സള്‍ട്ട് . അത് വല്ലാത്തൊരു പിടച്ചിലാണ്. നീയും അറിയ്. നീയും നിന്‍റെ കൂട്ടാളികളും കടന്നക്രമിച്ചപ്പോള്‍…ഇതുപോലുള്ള നോവുണങ്ങാത്ത പൊള്ളലുകള്‍ ഇവിടെ കുറച്ച് ഹൃദയങ്ങളിലുമുണ്ടായിരുന്നു.

എത്ര ലാഘവത്തോടെയാണ്. നീ എന്‍റെ തൊഴില്‍ മാറ്റിയത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ വിദ്യാഭ്യാസവും തൊഴിലും ഒക്കെ എന്നെ ആശ്വസിപ്പിച്ചെങ്കിലും..ഒരു മുറിപ്പാട് ഉണങ്ങാതെ ഉണ്ട്..കരഞ്ഞുറങ്ങാന്‍ പോലുമാവാതെ വെന്ത രാത്രികള്‍. യൂറ്റ്യൂബിലും ഫേസ്ബുക്കിലും പൊതു ഇടത്തിലും നിന്‍റെ കൂട്ടാളികള്‍ എന്നെ കുറിച്ച് പടച്ച് വിട്ട കെട്ട് കഥകള്‍.മറക്കുമോ ജീവനുളള കാലം.

Noora T Noora T :