ചരിത്രം സൃഷ്ടിച്ചു; രണ്ടാംവരവിന്റെ ചുവന്ന പുലരി, എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ; അഭിനന്ദങ്ങളുമായി മലയാള സിനിമാലോകം

നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കൈവരിച്ച പിണറായി സർക്കാരിനെ അഭിനന്ദിച്ച് മലയാള സിനിമാലോകം. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ഇര്‍ഷാദ്, സണ്ണി വെയ്ന്‍, റോഷന്‍ ബഷീര്‍ തുടങ്ങി നിരവധി താരങ്ങള്‍ പിണറായി വിജയന് ആശംസകളുമായി രംഗത്തെത്തി.

”ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രി പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകള്‍” എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

”വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍!” എന്ന് ടൊവീനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൂടെ നമ്മെ എത്തിക്കുന്നതിന് ഭരണകൂടവും അവിടുത്തെ ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു” എന്ന് പൃഥ്വിരാജ് കുറിച്ചു.

”കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തി ചരിത്രം സൃഷ്ടിച്ചതിന് സഖാവ് പിണറായി വിജയന്‍ സറിനെയും എല്‍ഡിഎഫ് മുന്നണിയെയും അഭിനന്ദിക്കുന്നു. ഇന്ത്യയിലെ സാമുദായിക രാഷ്ട്രീയത്തിനെതിരെ പോരാടുന്നതില്‍ കേരളം എല്ലാവിധത്തിലും മുന്നിലാണ്” എന്ന് സണ്ണി വെയ്ന്‍ കുറിച്ചു.

തുടർവിജയമുറപ്പിച്ചതോടെ നടൻ ആസിഫ്​ അലി പങ്കുവച്ചത്​ ത​ന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്ററാണ്​. ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ പോസ്റ്ററിൽ ചുവപ്പി​ന്റെമയമാണ്​. എൽ.ഡി.എഫ്​ സ്ഥാനാർഥിയായാണ് ആസിഫ്​ ചിത്രത്തിൽ എത്തുന്നത്.

‘രണ്ടാംവരവിന്റെ ചുവന്ന പുലരി. എങ്ങും വിരിയട്ടെ ചുവന്ന പൂക്കൾ. അഭിവാദ്യങ്ങൾ. വിശക്കാതെ, തളരാതെ, ആത്മവിശ്വാസത്തോടെ ചേർത്തു പിടിച്ചതിന് മലയാള മനസ്സ് നൽകുന്ന രണ്ടാമൂഴം. ലോകത്തിനു മുന്നിൽ അഭിമാനമായി ഉയർന്നു നിൽക്കാൻ പഠിപ്പിച്ചതിനു, മനുഷ്യരായി ചേർത്തു നിർത്തിയതിനു നന്ദി..തുടർഭരണത്തിന്റെ സന്തോഷത്തിൽ നിൽക്കുന്ന സർക്കാരിന് എല്ലാ ആശംസകളും.’: സംയുക്ത മേനോൻ കുറിച്ചു.

Noora T Noora T :