കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു സഹായം ചോദിച്ചു, സര്‍ക്കാര്‍ സംവിധാനത്തില്‍ അറിയിക്കുകയോ, അതിനു വേണ്ടി ശ്രമിക്കുകയോ ചെയ്തില്ല; കമന്റിന് കിടിലൻ മറുപടിയുമായി സംവിധായകൻ അരുൺ ഗോപി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നു കേരളത്തിൽ വെന്റിലേറ്റർ ഒഴിവുള്ള ആശുപത്രികളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി സംവിധായകൻ അരുൺ ഗോപി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ എത്തിയിരുന്നു.

സുഹൃത്തും നടനുമായ അൻവർ ഷെരീഫിന്റെ മാതാവിനു വെന്റിലേറ്റർ ഒഴിവുള്ള ആശുപത്രി കണ്ടെത്താനുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു

ഇപ്പോൾ ഇതാ താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചതിനെതിരെ അരുണ്‍ ഗോപി. സഹായം ആവശ്യമായി വന്നപ്പോള്‍ അരുണ്‍ ഗോപി വിളിച്ചത് കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചില്ലെന്ന് പറഞ്ഞ യുവാവിനാണ് അരുണ്‍ ഗോപി മറുപടി നല്‍കിയത്.

രാജേഷ് എന്ന യുവാവിന്റെ കമന്റ് ഇങ്ങനെയായിരുന്നു..
കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു സഹായം ചോദിച്ചു. പക്ഷെ സര്‍ക്കാര്‍ സംവിധാനത്തില്‍ അറിയിക്കുകയോ, അതിനു വേണ്ടി ശ്രമിക്കുകയോ ചെയ്തില്ല. എന്റെ അരുണ്‍ഗോപി..ഇതൊക്കെ കുത്തിത്തിരിപ്പ് പോസ്റ്റ് ആണെന്ന് മലയാളിക്ക് അറിയില്ലേ..നാളെ റിസള്‍ട്ട് കൂടി വരുമ്പോള്‍ ഇജ്ജാതി കരച്ചില്‍ കൂടും..

അരുണ്‍ ഗോപി നല്‍കിയ മറുപടി: ”സ്വന്തം വീട്ടില്‍ ഇതു പോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവന്റെ അവസ്ഥ ചിലര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ തന്നെ തോന്നും

അരുണ്‍ ഗോപിയുടെ ഈ കമന്റിന് ‘ഓക്‌സിജന്‍ ലഭിക്കാന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ഇടപെടല്‍ വേണ്ടിവരുന്നു’ എന്ന് പറഞ്ഞു കൊണ്ടുള്ള, ഒരു അനുഭവകുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടാണ് രാജേഷ് മറുപടിയായി നല്‍കിയത്.

Noora T Noora T :