നേപ്പാളിൽ കുടുങ്ങി, ബാലുശ്ശേരിയിൽ പതറി ധർമജനെ ജനം കൈവിട്ടു? ഇനി എന്താകുമോ.. എന്തോ!!

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബാലുശ്ശേരിയിൽ ധർമ്മജനെ സ്ഥാനാർത്ഥിയാക്കിയത്. ബാലുശ്ശേരിയിൽ ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ധർമ്മജൻ രംഗത്തെത്തിയത്. മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ലെന്നും ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് ഇവിടെ വിജയം നേടാന്‍ കഴിയുമെന്ന് പറഞ്ഞ ധർമ്മജന് തിരിച്ചടി

താരമണ്ഡലമായ ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നിലേക്ക്. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴാണ് ധര്‍മജന്‍ പിന്നിലായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവാണ് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം വോട്ടെണ്ണല്‍ സമയത്ത് ബാലുശ്ശേരിയില്‍ എത്താനാകാതെ വലയുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. നേപ്പാളില്‍ കുടങ്ങിക്കിടക്കുകയാണ് ധര്‍മജന്‍.

വിദേശ രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴിയുള്ള ഗതാഗതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇത്. വോട്ടെണ്ണലിന് വേണ്ടി കോഴിക്കോടെത്താന്‍ ധര്‍മജന്‍ ദിവസങ്ങളായി ശ്രമിച്ചു വരുന്നുണ്ട്.

ഞായറാഴ്ച കാഠ്മണ്ഡുവില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്റ്ററില്‍ വന്ന ശേഷം റോഡുമാര്‍ഗം ദല്‍ഹിയിലെത്താനാണ് ശ്രമം.

എന്നാല്‍ സംസ്ഥാനത്തെത്തിയാലും ധര്‍മജന് ഒരാഴ്ചയോളം ക്വാറന്റീനില്‍ കഴിയേണ്ടിവരും. ദല്‍ഹിയിലെത്താന്‍ സാധിച്ചാല്‍ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധര്‍മജന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ബിബിന്‍ ജോര്‍ജാണ് ചിത്രത്തിൽ നായകനായെത്തുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നേപ്പാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ധർമ്മജൻ ഷൂട്ടിംഗിന് വേണ്ടി നേപ്പാളിലേക്ക് പോകുന്നത്.

ധര്‍മ്മജൻ സ്ഥാനാർത്ഥിയായതോടെ മണ്ഡലം ശ്രദ്ധ നേടിയെങ്കിലും മണ്ഡലത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കാനായില്ലെന്ന ഏഷ്യാനെറ്റ് സർവേ വ്യക്തമാക്കിയിരുന്നു . അതേ സമയം തന്നെ എസ്എഫ്ഐ നേതാവായ സച്ചിൻ ദേവിന് യുവാക്കളിൽ നിന്ന് കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും ഇത് ധർമ്മജന് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തുന്നുണ്ട്.

പുരുഷൻ കടലുണ്ടിയിലൂടെ എൽഡിഎഫ് തുടർച്ചയായി കൈവശം വച്ചുവന്നിരുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി ഇതെല്ലാം എൽഡിഎഫിന് അനുകൂല ഘടകമായാണ് വിലയിരുത്തുന്നത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടിയും പറഞ്ഞിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള താരങ്ങളും പ്രചാരണത്തിനായി ബാലുശ്ശേരിയിലെത്തിയിരുന്നു.

Noora T Noora T :