കുഞ്ഞ് പിറന്ന ദിവസം സാധാരണ ദിവസമല്ല; മരുമകന്റെ പുനർജ്ജന്മം.. ആ രഹസ്യം വെളിപ്പെടുത്തുന്നു

കഴിഞ്ഞ ദിവസമാണ് നടി മേഘ്ന രാജ് കുഞ്ഞിന് ജന്മം നൽകിയത്. ഒരുപാട് പ്രത്യേകതകളുമായാണ് മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കുഞ്ഞിന്റെ ജനനം. വ്യാഴാഴ്ച രാവിലെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു

ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്തയെ ഏറെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് ആരാധകരും മേഘ്നയുടെ സുഹൃത്തുക്കളും. ‘മൂന്ന് വർഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു.’–മേഘ്നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവിലുള്ള മേഘ്നയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് അന്ന് പങ്കെടുത്തത്. തുടർന്ന് ലീല പാലസിൽ വച്ച് ചെറിയൊരു പാർട്ടിയും നടത്തിയിരുന്നു. സർജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒക്ടോബർ മാസത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഒക്ടോബർ 17 ആണ് ചിരഞ്ജീവി സർജയുടെ ജന്മദിനം. സഹോദരൻ ധ്രുവ് സർജയുടേത് ഒക്ടോബര്‍ ആറിനും.

11.07 നാണ് അവന്റെ ജനനം. ഈ കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നുപോയതെന്ന് അറിയില്ല. ഭർത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാൽ ഒരു ശക്തി അവൾക്കൊപ്പമുണ്ടായിരുന്നു. മേഘ്ന ബോൾഡ് ആയ പെൺകുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവൻ അവൾക്കൊപ്പം നിന്നു.’–പിതാവ് സുന്ദർരാജ് പറയുന്നു. ‘2017 ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ. ചിരുവിന്റെ പുനർജന്മമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്നയുടെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിെനയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.’–സുന്ദർരാജ് പറഞ്ഞു.

Noora T Noora T :