കോവിഡ് വര്‍ധനയ്ക്ക് കാരണം ഇലക്ഷനും പൊതു പരിപാടികളുമാണെന്ന് നടന്‍ സുധീഷ്

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് വര്‍ധനയ്ക്ക് കാരണം ഇലക്ഷനും പൊതു പരിപാടികളുമാണെന്ന് നടന്‍ സുധീഷ്.

അതെ സമയം തന്നെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും സുധീഷ് വിലയിരുത്തി. കൊവിഡ് കാലത്ത് ഇടതുപക്ഷ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ഒരുപാട് ഗുണകരമായ കാര്യങ്ങള്‍ ചെയ്തുവെന്ന് താരം പറയുന്നു.

‘സര്‍ക്കാര്‍ എനിക്ക് സ്പെഷ്യല്‍ ഗുണമൊന്നും ചെയ്തില്ല, എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കലാകാരന്മാര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യണം. ഇലക്ഷനും പൊതു പരിപാടികളും കൊവിഡ് വര്‍ധിക്കുന്നതിന് കാരണമായെന്ന് തോന്നുന്നുണ്ട്. കൊവിഡിനെ പൂര്‍ണ്ണമായും തുടച്ചു മാറ്റുകയാണ് നമ്മുടെ ഉത്തരവാദിത്വം. എന്നാല്‍ നിയന്ത്രണമില്ലായ്മ സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി’, സുധീഷ് പ്രതികരിച്ചു.

കോവിഡിന്റെ ഇപ്പോഴത്തെ വര്‍ദ്ധനവിന് തെരഞ്ഞെടുപ്പ് ആണ് കാരണമെന്ന വിമര്‍ശനം രൂക്ഷമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഫലം പ്രഖ്യാപിക്കുന്ന ദിവസം കൂടുതല്‍ നിയന്ത്രണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളാകും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്ത് ഉണ്ടാവുക.

Noora T Noora T :