മണികുട്ടന്റെ കാലിൽ പിടിച്ച് മാപ്പ് പറഞ്ഞ് സൂര്യ, മനസ്സിലുള്ള രഹസ്യം പുറത്ത്…… കാരണം കേട്ട് അമ്പരന്ന് സോഷ്യൽമീഡിയ

കാത്തിരിപ്പുകൾക്കൊടുവിലായിരുന്നു മണിക്കുട്ടൻ ബിഗ് ബോസ്സിലേക്ക് വീണ്ടും തിരിച്ചുവന്നത്. ജനപ്രീയ താരത്തിന്റെ രണ്ടാം വരവില്‍ പ്രേക്ഷകരും മത്സരാര്‍ത്ഥികളും ആവേശത്തിലാണ്.
മണിക്കുട്ടന്‍ തിരിച്ചെത്തിയപ്പോള്‍ ചുമരിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് നില്‍ക്കുന്ന സൂര്യയെയായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. പിന്നാലെ മണിക്കുട്ടന്‍ അടുത്തേക്ക് പോവുകയും സൂര്യയെ കെട്ടിപ്പിടിക്കുകയുമായിരുന്നു.

പിന്നീട് മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ ബിഗ് ബോസിന് സൂര്യ നന്ദി അറിയിക്കുകയായിരുന്നു . എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് ബോസ് എന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്. ഒരുപാട് നന്ദി. ഞാന്‍ ഒത്തിരി ആഗ്രഹിച്ചതാണ് മണിക്കുട്ടന്‍ തിരിച്ചുവരണമെന്ന്.ശരിക്കും ഒരുപാട് നന്ദി. അതേസമയം മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ പേടി ഉണ്ടെന്നും സൂര്യ പറയുന്നു. മണിക്കുട്ടന്‍ തന്നോട് പെരുമാറുക എങ്ങനെയായിരിക്കുമെന്ന ആശങ്ക സൂര്യയ്ക്കുണ്ടായിരുന്നു.

തുടര്‍ന്ന് ഇന്നലെ രാത്രി സൂര്യ മണിക്കുട്ടനുമായി സംസാരിക്കാനെത്തുകയായിരുന്നു. ഞാനായിട്ട് എന്തെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട് സൂര്യ മണിക്കുട്ടന്റെ കാലില്‍ വീഴുകയായിരുന്നു. എന്നാല്‍ സൂര്യയെ മണിക്കുട്ടന്‍ തടഞ്ഞു. എന്തിനാണ് കാല്‍ വീഴുന്നതൊക്കെയെന്ന് ചോദിച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്‍ സൂര്യയെ തടഞ്ഞത്. തുടര്‍ന്ന് ഇരുവരും സംസാരിച്ചു.

മണിക്കുട്ടന്‍ പോയപ്പോഴാണ് ഞാനത് മനസിലാക്കിയത്. എന്റെ ഭാഗത്തു നിന്നുമുണ്ടായ എന്തെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കില്‍ സോറി. കഴിഞ്ഞ നാല് ദിവസം എന്റെ മനസ് ഏത് രീതിലായിരുന്നു പോയിക്കൊണ്ടിരുന്നത് എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. എന്ന് സൂര്യ പറഞ്ഞു. അങ്ങനെയൊന്നുമില്ല. നീയന്ന് രണ്ട് ദിവസം എന്റടുത്ത് മിണ്ടാതിരുന്നപ്പോള്‍ ഞാന്‍ ചോദിക്കാന്‍ വന്നതാണ്. എനിക്ക് മനസിലായി നിനക്ക് എന്തോ നീരസം തോന്നിയിട്ടുണ്ടെന്ന് എന്ന് മണിക്കുട്ടന്‍ പറഞ്ഞു. നീരസമല്ല, ആകെ മൂഡ് ഓഫായിരുന്നു എന്നായിരുന്നു ഇതിന് മണിക്കുട്ടന് സൂര്യ നല്‍കിയ മറുപടി.

ഇതൊരു ഗെയിം ആണ്. ഇതിനകത്ത് നമ്മള്‍ നിലപാടുകള്‍ പറയും, നിന്റെ നിലപാടുകള്‍ എന്നേയും എന്റെ നിലപാടുകള്‍ നിന്നേയും വിഷമിപ്പിച്ചേക്കാം. പക്ഷെ അതില്‍ നിന്നുമൊരു പിണക്കത്തിലേക്ക് പോകരുതെന്നേയുള്ളൂ. ചില സമയത്ത് നമ്മള്‍ പരസ്പരം ഓപ്പണ്‍ ആയിട്ട് പറയേണ്ടി വരും. അതൊക്കെ മനസിലാകും. 13 പേരും ഒരുപോലെ ആകണമെന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. എന്നും മണിക്കുട്ടന്‍ പറഞ്ഞു. ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടയിടത്ത് എനിക്ക് നിന്നെ കാണാന്‍ സാധിക്കുന്നില്ല. ചില കാര്യങ്ങളില്‍ ഇത് ശരിയല്ല എന്ന് പറയാന്‍ പറ്റണം. അത് എല്ലാവരോടും പറയാന്‍ സാധിക്കണം. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. സൂര്യ ഇതുവരെ ഗെയിമിന്റെ പൂര്‍ണതയിലേക്ക് കടന്നിട്ടില്ലെന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു.

Noora T Noora T :