പേടിച്ച് വിറച്ച് സൂര്യ, ആ ഭയം അലട്ടുന്നു…. അടുത്ത അടവ് പയറ്റി! എല്ലാം തകിടം മറിയുമോ?

ബിഗ് ബോസ് ആരാധകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ആവേശം കൊള്ളിച്ച കാഴ്ചയായിരുന്നു മണിക്കുട്ടന്റെ തിരിച്ചുവരവ്. അപ്രതീക്ഷിതമായി മണിക്കുട്ടന്‍ പോയെന്ന് കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞവരെല്ലാം ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ സ്വീകരിച്ചത്.

ക്യാപ്റ്റനും അടുത്ത സുഹൃത്തുമായ രമ്യയാണ് മണികുട്ടനെ ആദ്യം വന്ന് കെട്ടിപ്പിടിച്ചത്. പിന്നാലെ ഡിംപലും കിടിലവും ബാക്കിയുളളവരുമെല്ലാം എത്തി. ബിഗ് ബോസിലെ മണിക്കുട്ടന്റെ ആത്മമിത്രമായ ഡിംപലിന്റെ സന്തോഷം പ്രേക്ഷകരുടെ ഉള്ളില്‍ എന്നും നിലനില്‍ക്കുന്ന കാഴ്ചയായിരുന്നു.

മണിക്കുട്ടന്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യ ചുമരിനോട് ചേര്‍ന്ന് ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടന്‍ അടുത്തേക്ക് പോവുകയും സൂര്യയെ കെട്ടിപ്പിടിക്കുകയുമായിരുന്നു.

പിന്നീട് മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ ബിഗ് ബോസിന് സൂര്യ നന്ദി അറിയിക്കുകയായിരുന്നു . എത്ര നന്ദി പറഞ്ഞാലും തീരില്ല ബിഗ് ബോസ് എന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്. ഒരുപാട് നന്ദി. ഞാന്‍ ഒത്തിരി ആഗ്രഹിച്ചതാണ് മണിക്കുട്ടന്‍ തിരിച്ചുവരണമെന്ന്.ശരിക്കും ഒരുപാട് നന്ദി.

അതേസമയം മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ പേടി ഉണ്ടെന്നും സൂര്യ പറയുന്നു. പാവക്ക് മണിക്കുട്ടനെന്ന പേര് നല്‍കിയത് ഏത് തരത്തില്‍ എടുത്തിട്ടുണ്ടാകും എന്നതായിരുന്നു അതിന് കാരണമായി സൂര്യ പറഞ്ഞത്. അതില്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല രീതിയില്‍ തന്നെ ഇക്കാര്യം മണിക്കുട്ടന്‍ അറിഞ്ഞ് കാണും. ഞാന്‍ ആ വ്യക്തിയെ അപമാനിച്ചുവെന്ന തരത്തിലാകും അതെന്നും സൂര്യ പറയുന്നു.

താരം പുറത്ത് പോയതിന് കാരണം സൂര്യ ആണെന്നുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മണി പോയതിന് ശേഷമുള്ള സൂര്യയുടെ പ്രകടനങ്ങളും ആരാധകരിൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. മണിക്കുട്ടനോടുള്ള സൂര്യയുടെ പ്രണയം ഫേയ്ക്ക് ആണെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്.

മണിക്കുട്ടന്‍ പോയതിന് പിന്നാലെ സൂര്യയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സൂര്യയുടേത് ഇരട്ടത്താപ്പാണ്. മണിക്കുട്ടന്‍ പോയെന്ന് അറിഞ്ഞ സൂര്യ ക്യാമറയുടെ മുന്നിലെത്തി നാടകം കളിക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ സങ്കടമില്ലെന്നും കരഞ്ഞിരുന്ന സൂര്യ പിന്നീട് ചിരിച്ച് നടക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്.

ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ മണിക്കുട്ടനെ പിറകെ നടന്നാണ് സൂര്യ ഗെയിം കളിക്കുന്നത്. സൂര്യ മുന്‍പ് പ്രണയം തുറന്നുപറഞ്ഞ സമയത്ത് തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ പലപ്പോഴും വ്യക്തമാക്കിയിരുന്നു . എന്നാല്‍ മണിക്കുട്ടന്‌റെ പുറകെ തന്നെയായിരുന്നു സൂര്യ. മണിക്കുട്ടന്‍ പോയ ശേഷം വീക്ക്‌ലി ടാസ്‌ക്കില്‍ എല്ലാം സൂര്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ തിരിച്ചുവന്ന ശേഷം വീണ്ടും പഴയത് പോലെ ആവുകയായിരുന്നു.

Noora T Noora T :