സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ തനിക്ക് രക്ഷയായി ആ സിനിമ വന്നു; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

തൊണ്ണൂറുകളില്‍ ഇറങ്ങിയ മനോജ്‌ കെ ജയന്‍ നായകനായ ചിത്രങ്ങള്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. വാണിജ്യപരമായും കലാപരമായും മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള ഭരതന്റെ സിനിമയില്‍ പോലും മനോജ്‌ കെ നായകനായപ്പോള്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല.

ഇപ്പോൾ ഇതാ നായകനായുള്ള സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ തനിക്ക് രക്ഷയായി വന്ന സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് മനോജ്‌.കെ.ജയന്‍

കുറേ സിനിമകള്‍ അടുപ്പിച്ച് പരാജയപ്പെട്ടപ്പോള്‍ സിനിമ എന്നില്‍ നിന്ന് അകന്നു. അങ്ങനെയാണ് വികെപി വിളിക്കുന്നത്. സാമ്പത്തിക വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന സിനിമയാണ് അതില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ഒരു താത്പര്യം തോന്നി.

അങ്ങനെയാണ് ‘പുനരധിവാസം’ ചെയ്യുന്നത്. അതിനൊപ്പം എനിക്ക് മറ്റൊരു കൊമേഴ്സ്യല്‍ സിനിമ കൂടി വന്നു ‘വല്യേട്ടന്‍’ എന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത്- ഷാജി കൈലാസ് ടീം എനിക്ക് മനഃപൂര്‍വം നല്‍കിയ വേഷമാണത്”. മനോജ്‌ കെ.ജയന്‍ പറയുന്നു

അതെ സമയം കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ഒരു പരിപൂര്‍ണ ലോക്ഡൗണിനെ കുറിച്ച് ഇനി ചിന്തിക്കാന്‍ ആവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്
സീനിയേഴ്‌സ് എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചാണ് മനോജ് കെ. ജയന്റെ കുറിപ്പ്.

”ലോക്ഡൗണ്‍ സമാനമായ രണ്ടു ദിവസങ്ങള്‍ ഇന്നും, നാളെയും. ഒരു പരിപൂര്‍ണ്ണ ലോക്ക്ഡൗണ്‍ നമുക്കിനി ചിന്തിക്കാനെ വയ്യ. എല്ലാം നല്ലതിനു വേണ്ടിയാണെന്ന് കരുതി എല്ലാവരും സഹകരിക്കുക. സൂക്ഷിക്കുക. ശ്രദ്ധിക്കുക. നല്ലതു മാത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ. ശുഭദിനം” എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്.

Noora T Noora T :