‘കൂടെ നിന്ന് കളിയാക്കുന്ന ശത്രുവിനേക്കാളും നല്ലത് ദൂരെ നിന്ന് വെല്ലുവിളിക്കുന്ന ശത്രുവാണ്’ ; ബിഗ് ബോസ് വീട്ടിലെ ഓരോന്നും ചർച്ചയാക്കി മണിക്കുട്ടൻ ആരാധകർ!

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വിഡിയോയിൽ മണിക്കുട്ടൻ സ്വമേധയാ ബിഗ് ബോസ് വീടി പടിയിറങ്ങുന്നത് കണ്ടപ്പോൾ തുടങ്ങിയ ചർച്ചയാണ് ഇന്നും സോഷ്യൽ മീഡിയയിൽ. ബിഗ് ബോസ് സീസൺ ത്രീയിൽ ഏറെ ആരാധകരുള്ള നടൻ ആണ് മണിക്കുട്ടൻ. അതുകൊണ്ട് തന്നെ മണിക്കുട്ടന്റെ തീരുമാനം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഈ വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ പല വിധത്തിലാണ് പുരോഗമിക്കുന്നത്. മണിക്കുട്ടൻ ഡിംപൽ സൗഹൃദത്തെകുറിച്ച് ബിഗ് ബോസ് പ്രേമികൾക്ക് എല്ലാം അറിയാം.. പല സമയങ്ങളിലും ഡിംപലിന് വലിയ ആശ്വാസമായി മണിക്കുട്ടൻ മാറിയിട്ടുണ്ട്. അത് തന്നെയാകാം മണിക്കുട്ടൻ അപ്രതീക്ഷിമായി ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുപോയപ്പോൾ ഡിംപലിനെ മാനസികമായി തകർത്തതും.

വാവിട്ടു കരയുന്ന ഡിംപലിന്റെ ദൃശ്യങ്ങൾ നൊമ്പരം ഉണർത്തുന്ന ഒന്നായിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോകും മുൻപേ മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സംഭാഷണം ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ കഴിയും ആയിരുന്നുവെങ്കിൽ എന്താകും സ്റ്റാറ്റസ് എന്ന് പറയാനുള്ള അവസരമാണ് കഴിഞ്ഞ ദിവസത്തെ മോർണിംഗ് ആക്റ്റിവിറ്റിയിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത്. ഓരോരുത്തരും അതേക്കുറിച്ച് വിവരിക്കുകയുണ്ടായി. ടാസ്ക്കിനു ശേഷമാണ് മണിക്കുട്ടനോട് ഡിംപൽ ഇതേ കുറിച്ച് സംസാരിക്കുന്നത്.

ഇപ്പൊ പറഞ്ഞില്ലെങ്കിൽ ‘ഞാൻ ഇതേ കുറിച്ച് മറന്നു പോകും’, എന്ന് മണിക്കുട്ടന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറയുന്ന ഡിംപലിന്റെ ദൃശ്യങ്ങൾ ആണ് ബീബി പ്ലസിലൂടെ പുറത്തുവിട്ടത്.

‘കൂടെ നിന്ന് കളിയാക്കുന്ന ശത്രുവിനെക്കാളും നല്ലത് ദൂരെ നിന്ന് വെല്ലുവിളിക്കുന്ന ശത്രുവാണ്’ എന്ന് ഡിംപൽ മണിക്കുട്ടനോട് പറയുന്നു. തന്റെ മനസ്സിലുള്ള ഡയലോഗ് മണിക്കുട്ടനോട് പറഞ്ഞതാണ് എന്ന് പറയുമ്പോൾ പറഞ്ഞില്ലേ എന്ന് മണിക്കുട്ടൻ മറു ചോദ്യം ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇത് വലിയൊരു മെസേജ് ആണ് എന്നും മണിക്കുട്ടൻ ഡിംപലിനോട്‌ പറയുന്നു. ശത്രുവിനെ സ്നേഹിക്കുക അത് നല്ലൊരു സന്ദേശമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയ കൂട്ടുകാരിയോട് സംസാരിക്കുമ്പോളും അദ്ദേഹത്തിന്റെ മുഖത്തെ സങ്കടം മനസിലാക്കാൻ സാധിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

ഇതിനു ശേഷമാകാം കൺഫെഷൻ റൂമിലേക്ക് തന്നെ വിളിക്കണം എന്ന അഭ്യർത്ഥന ക്യാമറ നോക്കി മണിക്കുട്ടൻ പറഞ്ഞത്. ഇന്നലെ വൈകുന്നേരം മുതൽ താൻ ചോദിക്കുകയല്ലേ ദയവായി വിളിക്കൂ എന്ന് പറഞ്ഞ് മണിക്കുട്ടൻ ബിഗ് ബോസിനോട് കുറെ അപേക്ഷിച്ചിരുന്നു . ഭക്ഷണം കഴിച്ചിട്ടില്ല, അത് ഇറങ്ങില്ല, കണ്ടു സംസാരിച്ചു കഴിഞ്ഞാൽ ശരിയാകും എന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു. ഒരുപാട് പറഞ്ഞതിന് ശേഷമായിരുന്നു മണിക്കുട്ടനെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്.

about bigg boss

Safana Safu :