എന്നെ തൊട്ടയാളെ ഞാന്‍ അടിച്ചു, അയാള്‍ തിരിച്ചിടിച്ചു, എന്റെ കണ്ണില്‍ ഇരുട്ടുകയറി; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ബോളിവുഡ് താരം !

ഗ്ലാമറസ് മേഖലയായി എല്ലാവരും കാണുന്ന ഇടമാണ് സിനിമ. എല്ലായിപ്പോഴും മേക്ക് അപ്പ് ചെയ്ത മുഖങ്ങളോടെ കഥാപാത്രങ്ങളായിട്ടാണ് ആരാധകർ അവരുടെ ഇഷ്ട്ട കഥാപാത്രത്തെ കാണുന്നത്. എന്നാൽ, അവരുടെ വ്യക്തി ജീവിതം പലപ്പോഴും പുറമെ കാണുന്ന തിളക്കത്തോടെയുള്ളതാകണമെന്നില്ല.

അതുപോലെ ഒരു സംഭവകഥ തുറന്നുപറയുകയാണ് ബോളിവുഡ് നായികാ ഫാത്തിമ സന. ജിമ്മില്‍ പോയി വരുന്ന വഴി ഒരാള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച അനുഭവമാണ് ഫാത്തിമ സന ഷെയ്ഖ് ഒരു അഭിമുഖത്തിലൂടെ പറഞ്ഞത്. തന്നോട് മോശമായി പെരുമാറിയ ആളെ തനിക്ക് അടിക്കേണ്ടി വന്നുവെന്നും തുടര്‍ന്ന് അയാള്‍ വീണ്ടും അക്രമിച്ചുവെന്നും ഫാത്തിമ സന പറഞ്ഞു.

‘ജിമ്മില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് ഒരാള്‍ എന്നെ തുറിച്ച് നോക്കുന്നത് കാണുന്നത്. എന്താണ് നോക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് അയാളുടെ താല്‍പര്യമാണെന്ന് മറുപടി പറഞ്ഞു. അങ്ങനെയെങ്കില്‍ അടി കിട്ടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അടിയ്ക്കാന്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളെ അടിക്കുകയും ചെയ്തു. പെട്ടെന്ന് അയാള്‍ എന്നെ ഇടിച്ചു. കുറച്ച് നേരത്തേക്ക് എന്റെ കണ്ണിലാകെ ഇരുട്ട് കയറി.

ഞാന്‍ എന്റെ അച്ഛനെ വിളിച്ച് സംഭവം പറഞ്ഞപ്പോള്‍ അച്ഛന്‍ കുറച്ച് പേരെ വിളിച്ച് സംഭവസ്ഥലത്തെത്തുകയായിരുന്നു,’ ഫാത്തിമ പറഞ്ഞു.

തന്റെ അച്ഛന്‍ തനിക്ക് വലിയ പിന്തുണ നല്‍കുന്ന ആളാണെന്നും നടി പറഞ്ഞു. മുന്‍പ് താന്‍ പ്രണയിച്ചിരുന്ന വ്യക്തിയില്‍ നിന്നും തനിക്ക് സ്വാതന്ത്യം ലഭിച്ചിരുന്നില്ലെന്നും ഏറെ ബുദ്ധിമുട്ട് അനുഭവിച്ച ഒരു ബന്ധമായിരുന്നു അതെന്നും ഫാത്തിമ പറയുന്നു.

ഒരുപാട് സ്ത്രീകള്‍ ഇത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും പ്രത്യേകിച്ച് ജോലി ചെയ്യാനാവാതെ ഭര്‍ത്താവിനെ ആശ്രയിച്ചുകൊണ്ട് ജീവിക്കുന്നവര്‍ക്കാണ് ഏറെ പ്രശ്‌നങ്ങളെന്നും ഫാത്തിമ പറഞ്ഞു.

ഈയടുത്തായി സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും നടി തീരുമാനിച്ചിരുന്നു. നിലവില്‍ അനില്‍ കപൂറുമൊത്തുള്ള സിനിമയുടെ തിരക്കുകളിലാണ് ഫാത്തിമയുള്ളത്. അനുരാഗ് ബസുവിന്റെ ലൂഡോ, മനോജ് വാജ്പേയിക്കൊപ്പമുള്ള സൂരജ് പേ മംഗള്‍ ഭാരി,അജീബ് ദസ്താന്ർസ് തുടങ്ങിയവയാണ് സനയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

about fathima sana

Safana Safu :