ഇന്നില്‍ വിശ്വസിച്ച് ജീവിയ്ക്കുക, ഇന്നത്തെ ദിവസമാണ് ജീവിതം.. അതിന് ശേഷമാണ് നാളെ; ആത്മവിശ്വാസം പകർന്ന് ഉണ്ണി മുകുന്ദൻ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുതിപ്പ് തുടരുകയാണ്. രാജ്യം വീണ്ടും കോവിഡിനെ ഓരോ ദിനങ്ങളും കടന്നുപോകുന്നത് ഭയപ്പാടോടെയാണ്.

ഇപ്പോഴിതാ വറ്റാത്ത പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു കൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ കൊവിഡ് 19 മനുഷ്യരാശിയെ മൊത്തത്തില്‍ ഭീകരമായി ബാധിച്ചിട്ടുണ്ട്. പലരും വിഷാദത്തിലാണ്. പലരോടും ഞാന്‍ സംസാരിച്ചപ്പോള്‍, അവരെല്ലാം ഭാവിയെ കുറിച്ച് ആലോചിച്ചാണ് വിഷമിയ്ക്കുന്നത്.

പക്ഷെ എനിക്ക് വാസ്തവത്തെ അംഗീകരിക്കാനാണ് തോന്നിയത്. നാളെ എന്തും സംഭവിയ്ക്കാം. ഇന്നില്‍ വിശ്വസിച്ച് ജീവിയ്ക്കുക. ഇന്നത്തെ ദിവസമാണ് ജീവിതം. അതിന് ശേഷമാണ് നാളെ- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഈ കൊവിഡ് 19 കാലം വ്യക്തിപരമായി എന്നെ ശരിയ്ക്കും സഹായിച്ചിട്ടുണ്ട് . എന്റെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ട്. എന്റെ ആത്മവിശ്വാസം കൂടുകയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുകയും ചെയ്തു. എന്റെ കാര്യത്തില്‍, ഭയത്തോടെ ജീവിയ്ക്കാന്‍ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് ഞാന്‍ ഇന്ന് എന്ന വിശ്വാസത്തില്‍ ജീവിയ്ക്കുന്നു’- ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേർത്തു.

ഇന്നലെ സംസ്ഥാനത്ത് 21,890 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5138 ആയി. 70 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്

Noora T Noora T :