ദാസേട്ടനെ പോലെ ആയില്ല എന്നൊക്കെ പറഞ്ഞു ഒരുപാട് പേര് വരും മോനെ, കാര്യമാക്കണ്ട’: പ്രചോദനമായി ഹരീഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ!

റിയാലിറ്റി ഷോയിലെ ആദ്യ പെർഫോമൻസിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സൂപ്പർ 4 മത്സരാർത്ഥിയാണ് അനുഗ്രഹ്. ഈയിടെ അനുഗ്രഹ് പാടിയ ‘പ്രാണസഖി’ എന്ന എക്കാലത്തെയും പ്രിയങ്കരമായ ഗാനം സംഗീത പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടി..

ഇപ്പോഴിതാ അനുഗ്രഹിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണൻ . അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക് പേജിലൂടെയാണ് അനുഗ്രഹിന്റെ പാട്ടിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഹരീഷ് പങ്കുവെച്ചിരിക്കുന്നത്.

“Anugrah പാടിയ പ്രാണ സഖി കേട്ടു. എന്തു മനോഹരം ആയാണ് അവൻ അതു പാടിയത്..ആരെപോലെയും അല്ല – അവൻ അവനെ പോലെ തന്നെ പാടി. ഒരു നല്ല ഗായകന്റെ ലക്ഷണം ഒരുപാട് പേരെ കേൾക്കുകയും ഉൾകൊള്ളുകയും ചെയ്ത്, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ തനതായ ശൈലിയിൽ പാടുക എന്നതാണ്. അതു ഈ മോൻ ആസ്സാധ്യമായി ചെയ്തിരിക്കുന്നു,” ഹരീഷ് എഴുതി.

ഒരു ഗാനം അതുപോലെ അനുകരിച്ചു പാടുക എന്നതിനേക്കാൾ തന്റേതായ ഒരു വ്യക്തിമുദ്ര ആ പാട്ടിൽ കാണിക്കുക എന്നതാണ് ഒരു കലാകാരൻ ചെയ്യേണ്ടത് എന്നും ഹരീഷ് തന്റെ കുറിപ്പിലൂടെ പറഞ്ഞു. കൂടെ, ആളുകളുടെ ആവശ്യമില്ലാത്ത കമന്റുകളെ കാര്യമാക്കേണ്ട എന്ന് അനുഗ്രഹിന് ഒരു ഉപദേശവും ഈ ഗായകൻ നൽകുന്നു.

“അനുകരിക്കാതിരിക്കുക എന്നതും, ഗാനമേതുമാകട്ടെ അതിൽ അവരവരുടെ വ്യക്തിത്വം കാണിക്കുക എന്നതാണ് ഒരു കലാകാരൻ ചെയ്യേണ്ടത്. അല്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്തു വെക്കുക അല്ല. അതു anugrah മോൻ ചെയ്തിട്ടുണ്ട്. പിന്നെ – പാട്ടിനെ കൊന്നു, ദാസേട്ടനെ പോലെ ആയില്ല എന്നൊക്കെ പറഞ്ഞു ഒരുപാട് പേര് വരും മോനെ – കാര്യമാക്കണ്ട… ഇതു പോലെ ഇനീം ഇനീം പാടി തകർക്ക്. മോനു നല്ലത് മാത്രേ വരൂ..,” എന്നും ഹരീഷ്.

ഇതിനു പുറമെ, അനുഗ്രഹ് പാടിയ പ്രാണസഖി താൻ മുൻപ് പാടിയ വേര്ഷനുമായി സാമ്യം തോന്നുന്നവർക്കും ഒരു വിശദീകരണം നൽകുന്നുണ്ട് തന്റെ കുറിപ്പിൽ ഹരീഷ്.

ഇത് ഞാൻ പാടിയ പോലെ ഉണ്ട് എന്നതിനോട് – ബാബുക്ക പാടിയതും, ദാസേട്ടൻ പാടിയതും, പിന്നെ മെഹ്‌ദി സാബ്, ghulam അലി, ഹരിഹരൻ എന്നിവർ പാടിയ സിന്ധു ഭൈരവി രാഗ ആലാപനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ പാടിയത്. അപ്പൊ എന്റെ വേർഷൻ എന്നൊന്നില്ല. ഒറിജിനൽ എന്നൊന്ന് ഇല്ലാത്തത് പോലെ,” ഹരീഷ് എഴുതി നിർത്തുന്നത് ഇങ്ങനെ.

about harish sivaramakrishnan

Safana Safu :