ബിഗ് ബോസിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ലാലേട്ടൻ്റെ വാക്ക് സഹിച്ചില്ല, പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ സന്ധ്യക്കൊപ്പം പുറത്തേക്ക്….?

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും മികച്ച മത്സരാർത്ഥിയായി പ്രേക്ഷകർ കാണുന്ന താരമാണ് മണിക്കുട്ടൻ. ഇതുവരെയുള്ള ബിഗ് ബോസ് വീട്ടിലെ മണികുട്ടന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ മറ്റ് മത്സരാര്‍ഥികളോട് മാന്യമായി സംസാരിക്കാറുള്ള ഏക വ്യക്തി മണിക്കുട്ടനാണ്.

അതേസമയം സന്ധ്യയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംസാരിച്ച ഒരു വാക്ക് താരത്തിന് വലിയ തിരിച്ചടിയായിരുന്നു . കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ഇത് ചൂണ്ടി കാണിക്കുകയും അത്തരത്തിൽ ഒരു വാക്ക് മണിക്കുട്ടനിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.

പൊതുവേ മണിക്കുട്ടനോട് സ്‌നേഹം കാണിക്കാറുള്ള മോഹന്‍ലാല്‍ നിന്റെ മാനസിക നില തെറ്റിയോ എന്നൊരു വാക്ക് പറഞ്ഞത് താരത്തെ ഞെട്ടിച്ചിരുന്നു. തൊട്ട് പിന്നാലെ മണിക്കുട്ടന് വേണ്ടി മോഹന്‍ലാല്‍ സന്ധ്യയോട് മാപ്പ് പറഞ്ഞത് വലിയ സങ്കടമുണ്ടാക്കിയിരിക്കുകയാണ്. ഇടയില്‍ ആരും കാണാതെ മണിക്കുട്ടന്‍ പൊട്ടിക്കരയുന്നതും വീഡിയോയിലൂടെ കാണിച്ചിരുന്നു.

അതേ സമയം ഇതുവരെ ഉണ്ടായിരുന്ന മണിക്കുട്ടന്റെ എല്ലാ ആത്മവിശ്വാസവും ഈയൊരറ്റ എപ്പിസോഡിലൂടെ തീരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇതിനിടയില്‍ മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ആരാധകരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മണിക്കുട്ടന്‍ പുറത്തേക്ക് പോയതായി പറയുന്നത്. ലാലേട്ടന്‍ പറഞ്ഞ കാര്യത്തില്‍ മണിക്കുട്ടൻ വളരെയധികം സങ്കടപ്പെടുന്നുണ്ട്. ആ സങ്കടം സഹിക്കാന്‍ പറ്റാതെയാണ് താരം പുറത്ത് പോയതെന്നാണ് പ്രേക്ഷകർ പറയുന്നത്.

about bigg boss

Safana Safu :