കഥ പറയാന്‍ പോകുമ്പോള്‍ എനിക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു; ജയറാം എന്‍റെ കഥ കേൾക്കാൻ താല്പര്യം കാണിച്ചില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ

നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് തുളസീദാസ്. ഇപ്പോൾ ഇതാ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് അദ്ദേഹം.

താൻ സംവിധാനം ചെയ്യാനിരുന്ന സിനിമ ജയറാം ഉപേക്ഷിച്ചതിന്റെ കാരണത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഒരു ടിവി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ
വെളിപ്പെടുത്തൽ

“ഞാന്‍ സംവിധാനം ചെയ്ത ‘ദോസ്ത്’ എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാൻ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് ‘ദോസ്ത്’ എന്ന ചിത്രം പ്ലാൻ ചെയ്തത്.

കെ പി കൊട്ടാരക്കരയുടെ മകന്‍ രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. ജയറാമായിരുന്നു നായകനായി മനസ്സിൽ ഉണ്ടായിരുന്നത് . അങ്ങനെ ഉദയകൃഷ്ണ സിബി.കെ.തോമസിന്റെ തിരക്കഥയിൽ ജയറാമിനെ മനസ്സില്‍ കണ്ടു ഒരു സിനിമ പ്ലാൻ ചെയ്തു. ‘ഉത്തമൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ജയറാമിനോട് കഥ പറയുകയും ചെയ്തു.

കഥ പറയാന്‍ പോകുമ്പോള്‍ എനിക്കൊപ്പം രവി കൊട്ടാരക്കരയും ഉണ്ടായിരുന്നു. അദ്ദേഹമാണ് നിർമാതാവ് എന്ന് മനസ്സിലാക്കിയ ജയറാം എന്‍റെ കഥ കേൾക്കാൻ താല്പര്യം കാണിച്ചില്ല. അവർ തമ്മിൽ നേരത്തെ ഒരു സിനിമ ചെയ്യുകയും അതിലെന്തോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും ചെയ്തിരുന്നു. അതാകാം . തുളസീദാസ് പറയുന്നു

Noora T Noora T :