അദ്ദേഹത്തോടൊപ്പം അഭിനയിക്കണം’; തെന്നിത്യൻ നടി നമിതയ്ക്ക് ഇഷ്ടം ആ മലയാള നടനെ!

മലയാളികളും ഏറെ ഇഷ്ട്ടപ്പെടുന്ന തെന്നിത്യൻ നടിയാണ് നമിത കപൂർ . ഗ്ലാമര്‍ നായികയായി ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ നമിത ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

മലയാള സിനിമ തനിക്ക് വളരെ ഇഷ്ടമാണെന്നും മലയാളത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

മലയാള സിനിമ ഏറെ ഇഷ്ടമാണ്. പൃഥ്വിരാജാണ് ഇഷ്ടതാരം. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാൻ ആഗ്രഹമുണ്ട്. മലയാള സിനിമയുടെ ചിത്രീകരണ രീതി ഇഷ്ടമാണ്, നമിതയുടെ വാക്കുകൾ.

2002ൽ സൊന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് തെന്നിന്ത്യൻ സിനിമയുടെ നിറസാന്നധ്യമാകാൻ നടിക്ക് സാധിച്ചു. 2010ൽ കലാഭവൻമണി നായകനായെത്തിയ ബ്ലാക്ക് സ്റ്റാല്ലിയൺ എന്ന ചചിത്രത്തിലൂടെയാണ് നമിത മലയാളത്തിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായ ബ്ലോക്കബ്സ്റ്റർ ചിത്രം പുലിമുരുകനിലെ നടി മികച്ച ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു.

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ബൗ ബൗ എന്ന ചിത്രമാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ആര്‍ എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നടി എത്തുന്നത്.

എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണയാണ് നിര്‍വ്വഹിക്കുന്നത്. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.

about namitha kapoor

Safana Safu :