ഈ സർക്കാരിനെ നിങ്ങൾ അർഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവർ നിങ്ങളെ അർഹിക്കുന്നില്ല’; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സ്റ്റാൻഡപ്പ് കൊമേഡിൻ വീർദാസ്!

കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടനും സ്റ്റാൻഡപ്പ് കൊമേഡിയനുമായ വീർദാസ്. നിരവധിപേർ തന്റെ ടൈംലൈനിൽ വന്നു സഹായം ചോദിക്കുന്നുണ്ടെന്നും പലരും അവരെ സഹായിക്കുന്നുണ്ടെന്നും നടൻ പറയുന്നു. ഈ സർക്കാറിനെ നിങ്ങൾ അർഹിക്കുന്നുണ്ടോ എന്നത് നോക്കേണ്ട അവർ നിങ്ങളെ അർഹിക്കുന്നില്ല എന്നാണ് വീർദാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

“എന്റെ ടൈംലൈൻ ജനങ്ങളുടെ സഹായാഭ്യർഥന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും അവർക്ക് വേണ്ടുന്ന സഹായം നൽകുന്നുമുണ്ട്. ഈ സർക്കാരിനെ നിങ്ങൾ അർഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവർ നിങ്ങളെ അർഹിക്കുന്നില്ല” . വീർദാസ് പറയുന്നു.

നടൻ സിദ്ധാർഥ് ഉൾപ്പടെ നിരവധിപേർ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ഒരു നാൾ നിങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കപെടും. അന്ന് മാത്രമേ രാജ്യം വാക്‌സിനേറ്റഡ് ആവുകയുള്ളൂ. ഞങ്ങൾ ഇവിടെ തന്നയുണ്ടാകും.. ഈ ട്വീറ്റിനെക്കുറിച്ച് ഓർമപ്പെടുത്താനെങ്കിലും’ സിദ്ധാര്‍ഥ് പറഞ്ഞു.

ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. വെസ്റ്റ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും എന്നാണ് ബിജെപി ബംഗാളിന്റെ പോസ്റ്റ്.

about narendra modi

Safana Safu :