ഭാരതത്തിന്റെ വീരപുത്രൻ മോദി; സംഘി എന്നതിൽ അഭിമാനിച്ചുകൊണ്ട് ബോളിവുഡ്​ നടി

സംഘി ആയതിൽ അഭിമാനിക്കുന്നു എന്ന് നദി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ആർഎസ്എസിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം. സംഘി എന്നതിൽ അഭിമാനിക്കുന്നു. ഭാരതത്തിന്റെ വീരപുത്രൻ മോദി. എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കെജ്രിവാള്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും വലുത് ഡല്‍ഹിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണെന്നാണ് കങ്കണയുടെ വിമര്‍ശനം.

ഡല്‍ഹിയിലെ കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച പ്രോട്ടോക്കോള്‍ ലംഘിച്ച് അരവിന്ദ് കെജ്രിവാള്‍ ലൈവ് ടെലികാസ്റ്റ് ചെയ്തു എന്നാണ് കങ്കണ പങ്കുവെച്ച വിഡിയോയില്‍ പറയുന്നത്. ഇക്കാര്യം പ്രധാനമന്ത്രി കെജ്രിവാളിനോട് പറയുകയും. വീഡിയോയില്‍ കെജ്രിവാള്‍ പ്രോട്ടോക്കോള്‍ ലംഘനം ചെയ്തതിന് മാപ്പ് പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കങ്കണ കെജ്രിവാള്‍ എന്ന മുഖ്യമന്ത്രി നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന വിമര്‍ശനവുമായി രംഗത്തെത്തിയത്.

കങ്കണയുടെ വാക്കുകൾ: ‘നിങ്ങളുടെ തെറ്റുകള്‍ ഒരുപാട് ഉണ്ട്. പറഞ്ഞു തുടങ്ങുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ പണം എടുത്ത് സ്വയം പ്രമോഷന്‍ നടത്തിയതില്‍ നിന്ന് തുടങ്ങാം. പിന്നെ തലസ്ഥാനത്ത് സമരങ്ങളും, പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിക്കുക. വോട്ടര്‍മാര്‍ക്ക് താത്കാലിക സുഖത്തിനായ സൗജന്യമായി വെളളവും, വൈദ്യുതിയും നല്‍കുക. എന്നാല്‍ ഇതില്‍ ഏറ്റവും വലുത് തലസ്ഥാനത്ത് ഒരു ഓക്‌സിജന്‍ പ്ലാന്റ് പോലും ഇല്ല എന്നതാണ്.’

അതേസമയം ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന തലൈവിയാണ് കങ്കണയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം തല്‍ക്കാലം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2020 ജൂണ്‍ 26 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മൂലം റിലീസ് മാറ്റിവച്ചു. തലൈവി അടുത്ത വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

about kankana ranaut

Safana Safu :