എവിടെ നിന്റെ ബുക്ക്?; നൃത്ത വീഡിയോ മാറി ശോഭന പങ്കു വച്ച വീഡിയോ കണ്ടോ…!

മലയാളികളുടെ പ്രിയ താരം ശോഭനയുടെ വിശേഷണങ്ങളാക്കായി കാത്തിരിക്കുന്ന മലയാളികളാണ് ഏറെയും. സ്വകാര്യജീവിതം അധികമൊന്നും പങ്കുവെക്കില്ലെങ്കിലും ശോഭനയുടെ നൃത്ത ജീവിതം എല്ലായിപ്പോഴും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നൃത്തം അഭ്യസിപ്പിക്കുന്ന വീഡിയോ ആണ് കൂടുതലും ശോഭന പങ്കുവെക്കാറുള്ളത്. ഇന്നും തിളങ്ങി നിൽക്കുന്ന താരസൗന്ദര്യത്തെ പുകഴ്ത്താത്ത മലയാളികൾ ഉണ്ടാകില്ല.

ഇപ്പോഴിതാ പതിവിന് വിപരീതമായി ശോഭന മറ്റൊരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ്. വൈകുന്നേരം മകളുടെ പഠന കാര്യങ്ങൾ തിരക്കി ഇരിക്കുന്ന വീഡിയോയാണ് ശോഭന ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്.

മകളോട് ബുക്ക് എവിടെയെന്നും പരീക്ഷ ഭാഗങ്ങൾ കംപ്ലീറ്റ് ചെയ്തിട്ടില്ലല്ലോയെന്നും ശോഭന മകളോട് ചോദിക്കുന്നുണ്ട്. ഒപ്പം എല്ലാ മാതാപിതാക്കൾക്കുമുള്ള ഒരു ചെറിയ ഉപദേശം കൂടി ശോഭന വിഡിയോയിൽ നൽകുന്നുണ്ട്.

അടുത്തിടെ ശോഭനയുടെ ഒരു മോഡേൺ ലൂക്കിലുള്ള ചിത്രവും വൈറലായിരുന്നു. പാന്റും ടോപ്പുമണിഞ്ഞ് അൽപ്പം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ എത്തിയത്. “ഈ പ്രായത്തിലും എന്നാ ഒരിതാ,” എന്ന് അത്ഭുതത്തോടെ കമന്റ് ചെയ്ത് ആരാധകർ ആ ചിത്രം ഏറ്റെടുത്തിരുന്നു.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

about shobhana

Safana Safu :