അവനിലെ യഥാർത്ഥ ഗെയിമറെ ഹൗസിനുള്ളിലെ മത്സരാർത്ഥികളെ പോലെ തന്നെ പുറത്തുള്ള ആർമികൾക്കും പേടിയാണ്! പക്ഷെ, ഇത് റംസാൻ ആണ്, അവൻ വിജയിച്ചു തന്നെ മടങ്ങും.. കുറിപ്പ് വൈറൽ

ഡാന്‍സിലൂടെയാണ് റംസാന്‍ മുഹമ്മദ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ താരം ഒടുവിൽ ബിഗ് ബോസ്സിലെ മത്സരാർത്ഥിയാഉറി എത്തിനിൽക്കുകയാണ്.

കഴിഞ്ഞ ദിവസം ടാസ്‌ക്കിനിടയില്‍ ചെരുപ്പ് വലിച്ചെറിഞ്ഞതോടെ റംസാനെ ഷോയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് പ്രേക്ഷകര്‍.

നിങ്ങള്‍ കരുതുന്നത് പോലെയല്ല റംസാനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നാട്ടുകാരിയായ ജിസ്മി. ബിഗ് ബോസ് ഫാന്‍സ് പേജുകളിലൂടെയായി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു റംസാന്‍. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് റംസാന്‍ ക്യാപ്റ്റനായത്. മത്സരബുദ്ധിയോടെയായണ് താരം മുന്നേറുന്നത്. സായിയെ പ്രകോപിപ്പിക്കാനായാണ് താന്‍ ചെരിപ്പെറിഞ്ഞതെന്നും മണിക്കുട്ടനെയല്ല താന്‍ ലക്ഷ്യമാക്കിയതെന്നുമായിരുന്നു താരം പറഞ്ഞത്. അങ്ങനെ സംഭവിച്ച് പോയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പിന്നീട് റംസാന്‍ പറഞ്ഞിരുന്നു. ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയായിരുന്നു അത്. കടുത്ത വിമര്‍ശനങ്ങളായിരുന്നു റംസാനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്.

മത്സരബുദ്ധി മാത്രേയുള്ളൂ, മനുഷ്യത്വമില്ല, 21 വയസ്സായിട്ടും പക്വതയില്ല. പാൽക്കുപ്പി, മുലകുടി മാറാത്ത ചെക്കൻ, പുച്ഛം മാത്രം എല്ലാവരോടും,. ബഹുമാനമില്ല. കഴിഞ്ഞോ നിങ്ങളുടെ പരാതികളെന്ന് ചോദിച്ചായിരുന്നു ജിസ്മി അനിൽ കുര്യന്റെ പോസ്റ്റ് തുടങ്ങുന്നത്. എങ്കിൽ കേട്ടോളൂ, ഞാൻ റംസാന്റെ നാട്ടുകാരിയാണ്, ചെറുപ്പം മുതൽ എനിക്കവനെ അറിയാം. വളരെ ചെറു പ്രായം മുതൽക്കേ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ നേരിട്ട് തന്നെയാണ് 21 വയസ്സായത്. സായിയെപ്പോലെ അനുഭവങ്ങളെ കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമൊന്നും ആരോടും ഒന്നും പറഞ്ഞുകൊണ്ട് നടക്കുന്നില്ല എന്ന് മാത്രം.

വളരെ ചെറിയ പ്രായം മുതൽ തന്നെ തന്റെ ഇഷ്ട കലയായ ഡാൻസിൽ പ്രാവീണ്യം നേടുവാൻ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് അവന്റെ മാമയാണ്. എല്ലാ മത്സരങ്ങളിലും വിജയിക്കുവാൻ റംസാനെ സഹായിച്ചിട്ടുള്ളത് കഴിവും, കഠിനാധ്വാനവും അവന്റെയുള്ളിലെ മത്സരബുദ്ധിയും ഒക്കെ തന്നെയാണ്. അല്ലാതെ ആരുടേയും ദാനമോ PR വർക്കോ ഒന്നുമല്ല. വീട്ടിലെ പല സാമ്പത്തിക പ്രതിസന്ധികളിലും, മറ്റു പലവിധമായ മാനസീക സമ്മർദ്ദങ്ങളുണ്ടായപ്പോഴും ഡാൻസിനിടയിൽ പല പരുക്കുകൾ വന്നിട്ടും തന്റെയുള്ളിലെ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിച്ചു വിജയത്തിലെത്തിയതാണ് അവന്റെ ചരിത്രം. നാട്ടിലുള്ളവരോടൊക്കെ, കൂട്ടുകാരോടും വളരെ സ്നേഹത്തോടെയും മര്യാദയുടെയും പെരുമാറുന്ന റംസാനെയാണ് ഞങ്ങൾക്കൊക്കെ പരിചയം.

ഇനി ബിഗ്‌ബോസിനുള്ളിലെ റംസാനെകുറിച്ച്, അതും ഒരു മത്സരവേദിയാണെന്ന തികഞ്ഞബോധമുള്ള മത്സരർഥിയാണ് റംസാൻ. മറ്റുള്ളവരോട് പ്രായമെന്ന പരിഗണനയിൽ ബഹുമാണിക്കേണ്ട സ്ഥലമല്ല അതെന്ന് അവനു കൃത്യമായ ബോധ്യമുണ്ട്. തന്റെ അധ്വാനം കൊണ്ട് നേടിയെടുത്ത സമ്മാനങ്ങൾ സൗഹൃദത്തിന്റെയോ സെന്റിമെന്റ്സിന്റെയോ പുറത്ത് ആർക്കും വേണ്ടി ത്യജിക്കാതിരിക്കാനുള്ള വിവേകം കാണിച്ചതൊക്കെ എത്ര അഭിനന്ദനാർഹമാണ്. അവനിലെ യഥാർത്ഥ ഗെയിമറെ ഹോസ്സിനുള്ളിലെ മത്സരാർത്ഥികളെ പോലെ തന്നെ പുറത്തുള്ള ആർമികൾക്കും പേടിയാണ്. പക്ഷെ, ഇത് റംസാൻ ആണ്, അവൻ വിജയിച്ചു തന്നെ മടങ്ങും. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ അവനൊപ്പമുണ്ടെന്നുമായിരുന്നു കുറിപ്പ്.

Noora T Noora T :