‘കൊറോണയ്ക്ക് നമ്മളെ സ്നേഹിച്ചു മതിയായില്ല; ഇത് അഹങ്കാരമാണ് ; രസകരമായ പോസ്റ്റുമായി നിരഞ്ജന

മലയാളി പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് നിരഞ്ജന അനൂപ്. 2015 മുതൽ മലയാള സിനിമയിലേക്ക് സജീവമായ നായിക . ‘ദേവാസുരം’ എന്ന മോഹൻലാൽ ഐവി ശശി കൂട്ടുകെട്ടിലെ ഹിറ്റ് സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്‍റെ പേരക്കുട്ടിയാണ് നിരഞ്ജന. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ നിരഞ്ജന മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് സിനിമയിൽ തിളങ്ങിയത്.

അതിനുശേഷം താരത്തിന് കൈനിറയെ സിനിമകളായിരുന്നു. പുത്തൻപണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവളായിമാറി. മഞ്ജുവാരിയർ നായികയായി അടുത്തിടെ റിലീസായ ചതുര്‍മുഖമാണ് ഒടുവിൽ തീയേറ്ററുകളിലെത്തിയ നിരഞ്ജനയുടെ ചിത്രം . ഇൻസ്റ്റയിൽ സജീവമായ താരം പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് ശ്രദ്ധ നേടിയിരിക്കുകയാണ്.

‘കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല്‍ ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’, എന്നാണ് നിരഞ്ജന ഒരു ചിത്രം പങ്കുവെച്ച് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.

കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വുമൺ എന്നീ സിനിമകളാണ് നിരഞ്ജനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും എത്താറുണ്ട് . ഏഴ് ലക്ഷത്തിനടുത്ത് ആരാധകരാണ് നിരഞ്ജനയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.

about niranjana

Safana Safu :