ഇത്രയും കാലം ഞാൻ പറഞ്ഞില്ല, പറയാതിരുന്നത് ആ ഒരൊറ്റ കാരണത്താൽ നിന്നെ എനിക്ക് വിശ്വാസമുണ്ട്! ഒടുവിൽ ആ സത്യം വെളിപ്പെടുത്തി മണിക്കുട്ടൻ

നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിന്റെ അവസാന ദിവസവും വലിയ വഴക്കും കൈയ്യാങ്കളിയുമാണ് ബിഗ് ബോസില്‍ നടന്നത്. സകലരുടേയും ഉള്ളിലുണ്ടായിരുന്ന ദേഷ്യവും സംശയങ്ങളുമെല്ലാം പുറത്തു വന്ന ടാസ്ക്ക് കൂടിയായിരുന്നു നാട്ടുക്കൂട്ടം.

നാട്ടൂക്കുട്ടം എന്ന പേരില്‍ നടത്തുന്ന ടാസ്‌കില്‍ മണിക്കുട്ടനെ ചോദ്യം ചെയ്യുന്ന വീഡിയോ വ്യാപകമായി വൈറലായിരുന്നു. ടാസ്‌ക്കിനിടെ വിചാരണയ്ക്ക് എത്തിയ മണിക്കുട്ടനെ സൂര്യയുടെ പ്രണയത്തിന്റെ പേരിലായിരുന്നു എതിര്‍ ടീമായ കിടിലം ഫിറോസും സംഘവും ചോദ്യം ചെയ്തത്. എന്നാല്‍ ഫിറോസിന്റേയും റംസാന്റേയുമെല്ലാം ചോദ്യങ്ങളെ മണിക്കുട്ടന്‍ കട്ടയ്ക്ക് തന്നെ നേരിട്ടു.

ആറ് പേര്‍ ഒരുമിച്ച് നിന്ന് ബഹളം ഉണ്ടാക്കിയപ്പോഴും മണിക്കുട്ടന്റെ ശബ്ദം ഉയര്‍ന്ന് നിന്നു. ഇത് ആരാധകര്‍ക്ക് സന്തോഷം നല്‍കിയ നിമിഷമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. സൂര്യയുടെ പ്രണയം തന്ത്രമാണെന്ന് കിടിലം ഫിറോസ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മണിക്കുട്ടന്‍ വെളിപ്പെടുത്തി.

പിന്നാലെ ഇതേക്കുറിച്ച് മണിക്കുട്ടനും മറ്റുള്ളവരും സൂര്യയോട് തുറന്നു സംസാരിച്ചു. സൂര്യയെ കിടിലം ഫിറോസ് മണിക്കുട്ടനെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് അവര്‍ ആരോപിച്ചത്. ചൂടേറിയ ചര്‍ച്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.

ഇത്രയും കാലം ഞാന്‍ പറയാതിരുന്നത് നിന്നെ ബഹുമാനിച്ചത് കൊണ്ടാണ്. ഇയാളിങ്ങനൊരു കാര്യം പറഞ്ഞിട്ടുണ്ടെന്നത് ക്യാമറയില്‍ തെളിഞ്ഞതാണ്. നിന്നെ എനിക്കെതിരെ തിരിക്കുക എന്നത് ഇവരുടെ ഗെയിം പ്ലാനായിരുന്നു സൂര്യ. നിന്നെ എനിക്ക് വിശ്വാസമുണ്ട് സൂര്യ. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ നൂറല്ല ആയിരം ദിവസം കഴിഞ്ഞാലും എന്റെ കൂടെ നില്‍ക്കുമെന്ന് എന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

പക്ഷെ ഇവന്മാരെ പോലെയുള്ളവരെ, ഈ വ്യാജന്മാരെ പൊളിച്ചടുക്കുക എന്നത് ഞാന്‍ മനസിലിട്ടതാണ്. ഞാന്‍ നൂറ് ദിവസം നിന്നില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഞാനിവിടെ നിന്നിട്ട് ഇതേപോലുള്ളവര്‍ കപ്പും കൊണ്ട് പോകാന്‍ ഞാന്‍ അനുവദിക്കില്ല. കാരണം മലയാളികള്‍ നാളെ ഇവനെയൊക്കെ അനുഭവിക്കേണ്ടി വരും. അത് ഞാന്‍ അനുവദിക്കില്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. പിന്നാലെ മറ്റുള്ളവരും പിന്തുണയുമായെത്തി.

സൂര്യ മനസിലാക്കേണ്ടത് ഇവിടെ പൊളിക്കാന്‍ നോക്കുന്നത് മണിക്കുട്ടനെയല്ല, നിന്നെയാണെന്ന് അനൂപ് സൂര്യയോട് പറഞ്ഞു. നിന്നെ വലിച്ച് ജയിലിലടക്കും. നീ ചേട്ടനെന്ന് പറഞ്ഞ് നടക്കുവല്ലേ. ഒരു പെണ്ണിനെ വച്ച് ഗെയിം കളിക്കുന്നു. നാണമില്ലാതെ എന്നായിരുന്നു സായ് വിഷ്ണുവിന്റെ പ്രതികരണം. നിനക്ക് മനസിലാകുന്നില്ലേയെന്ന് ഡിംപലും ചോദിച്ചു. നിന്നെയൊരു ഗെയിം തന്ത്രമായി ഉപയോഗിക്കുകയാണെന്ന് അനൂപ് ആവര്‍ത്തിച്ചു. സൂര്യ നിന്നെ കൂടെ നിര്‍ത്തി നിന്റെ എല്ലാ കാര്യവും മനസിലാക്കുകയായിരുന്നുവെന്നും സായ് വിഷ്ണു പറഞ്ഞു. ഓരോ ചോദ്യവുമിട്ടത് മണിക്കുട്ടന് നേരെയല്ല, നിനക്ക് നേരെയാണ്. അത് നീ മനസിലാക്കണമെന്നും അനൂപ് ചൂണ്ടിക്കാണിച്ചു. മിണ്ടാതെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയായിരുന്നു ഈ സമയമത്രയും സൂര്യ.

ചോദിക്കണം സൂര്യ. കാരണം അവര്‍ സംസാരിച്ച് തുടങ്ങിയാല്‍ നിന്നേയും എന്നേയും അനാവശ്യമായിട്ട് വലിച്ചിടുമെന്ന് ഉറപ്പാണ്. നീ ഞാനും ഈ കേരളക്കരയില്‍ നിന്നുരുകേണ്ടി വരും. ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട് മണിക്കുട്ടന് ഇവിടെ നില്‍ക്കാന്‍ പ്രണയത്തിന്റെ ആവശ്യമില്ല. പക്ഷെ നാളെ എനിക്ക് തോന്നിക്കൂട എന്നുണ്ടോ. മരിച്ചു പോയവരെ ഇപ്പഴും പ്രണയിക്കുന്നവരുണ്ട്. നീ ജിവിച്ചിരിപ്പില്ലേ. നാളെ എനിക്ക് നിന്റടുത്ത് പ്രണയം തോന്നി അത് വന്ന് പറഞ്ഞാല്‍ ഇത്രയും നാളും പറഞ്ഞില്ലല്ലോ എന്ന് ചോദിക്കുമോ എന്നും മണിക്കുട്ടന്‍ ചോദിച്ചു.. എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍ താത്തി കെട്ടണമോ. അതോ നീ തന്ന കവിത കീറിക്കളയണോ, അത് ഞാന്‍ പഠിച്ചിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ വരും ദിവസങ്ങളില്‍ സൂര്യയില്‍ എന്തുമാറ്റങ്ങളാണ് കൊണ്ടു വരിക എന്നത് കണ്ടറിയേണ്ടതാണ്.

Noora T Noora T :