നിലയെ ലാളിച്ച് പേളി; മകളെ നെഞ്ചോട് ചേര്‍ത്ത് വെച്ചു; ചിത്രം വൈറലാകുന്നു

പ്രേഷകരുടെ പ്രിയ താരദമ്പതികളാണ് ശ്രീനിഷും പേളിയും. തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയയിലൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്.


കുഞ്ഞ് ജനിക്കുന്ന വീഡിയോയായിരുന്നു പേളി കഴിഞ്ഞ ദിവസം പങ്കുവെച്ചത് . തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡീയോ പങ്കുവെച്ചത്. ശ്രീനിഷാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
നിലയുടെ വരവ് എന്നാണ് പേളി വീഡിയോക്ക് കൊടുത്തിരിക്കുന്ന പേര്.

ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് പേളി മാണി. മകളെ നെഞ്ചോട് ചേര്‍ത്ത് വീട്ടുമുറ്റത്തു നില്‍ക്കുന്ന പേളിയെയാണ് ചിത്രത്തില്‍ കാണാനാവുക.

മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. 2018 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Noora T Noora T :