ലാലേട്ടനെ കാണുമ്പോള്‍ എന്റെ മോന് സിനിമയില്‍ പാട്ട് പാടാന്‍ അവസരം കൊടുക്കുമോയെന്നാണ് ആദ്യം ചോദിക്കാറുള്ളത്; എം ജയചന്ദ്രൻ

മലയാളികൾക്ക് ഒരു പിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രന്‍. മികച്ച ഗായകരെ മലയാള സംഗീത ലോകത്തേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു.

മധുസൂദനന്‍നായരുടെയും സുകുമാരിയുടെയും മകനായി ജനിച്ച ജയചന്ദ്രന്‍ അഞ്ചാം വയസ്സുമുതല്‍ സംഗീതമഭ്യസിച്ചുതുടങ്ങി. മുല്ലമൂട് ഭാഗവതരയ്യരായിരുന്നു ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനുശേഷം നെയ്യാറ്റിന്‍കര മോഹനചന്ദ്രനെ ഗുരുവായി സ്വീകരിക്കുകയും 19 വര്‍ഷം അദ്ദേഹത്തില്‍നിന്ന് ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും ചെയ്തു

ഇപ്പോൾ ഇതാ സിനിമ കോമ്പോസിങ്നെ കുറിച്ച് ഇപ്പോൾ ഇതാ പറയുന്നതിങ്ങനെ….

ഒരു പാട്ട് പൂ പോലെ വിടര്‍ന്ന് വികസിച്ചുവരുന്നതിന് ഒരു സമയം ആവശ്യമുണ്ട്. ഒരു ഈണമുണ്ടാവാന്‍ ഒരു സമയമുണ്ട്. ഒരു കുഞ്ഞിന്റെ ജനനംപോലെ. ചില സമയത്തുമാത്രമേ ഒരു ഈണം ജനിക്കുന്നുള്ളൂ എന്നത് വളരെ ആകാംക്ഷയോടുകൂടി കാണേണ്ട സംഗതിയാണ്. ഒരീണം ആവിര്‍ഭവിക്കുമ്പോള്‍ നമ്മളത് ഗ്രാസ്പ് ചെയ്തില്ലെങ്കില്‍ പിന്നെ കൈവിട്ടുപോകും. പിന്നീടതെന്താണെന്നുപോലും മനസ്സിലാവില്ല. ഒരു മരത്തില്‍ പഞ്ചവര്‍ണക്കിളി വന്നിരിക്കുമ്പോലെയാണത്. പിടിക്കണം, കാണണം, സ്നേഹിക്കണം എന്നുവിചാരിക്കുമ്പോഴേക്ക് അത് വിട്ടുപോകുമെന്നും ജയചന്ദ്രൻ പറയുന്നു

ലാലേട്ടന് വേണ്ടി സംഗീതം ചെയ്യുമ്പോഴായിരിക്കണം ഞാന്‍ അറിയാതെ എന്റെ ബെസ്റ്റ് വരുന്നത്. ലാലേട്ടന് എന്റെ അമ്മയെ അറിയാം. ലാലേട്ടന്റെ അമ്മയും അച്ഛനും എന്റെ അച്ഛനും അമ്മയുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്. അമ്മ പലപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ എന്റെ മോന് സിനിമയില്‍ പാട്ട് പാടാന്‍ അവസരം കൊടുക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഒരു സ്വപ്നം പോലെയാണ് ‘ബാലേട്ടന്‍’ എന്ന സിനിമയ്ക്ക് വേണ്ടി മ്യൂസിക് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതെന്നാണ് ജയചന്ദ്രൻ പറയുന്നത്

Noora T Noora T :