സിനിമയില്‍ അവസരം കിട്ടാൻ നടിയോട് സംവിധായകൻ ആവശ്യപ്പെട്ടത് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി!

സിനിമ ഇന്നും സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമല്ല എന്ന അഭിപ്രായം നിലനിൽക്കുന്നുണ്ട്. സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നത് എന്തോ മോശം പ്രവർത്തിപോലെ സാധാരണക്കാർക്കിടയിൽ ഇന്നും സംസാരമുണ്ടെങ്കിൽ ഒരു സാധാരണ തൊഴിലിടം മാത്രമായ സിനിമാ രംഗം സ്ത്രീകൾക്ക് ഇന്നും സുരക്ഷിതമല്ല എന്ന് വേണ്ടം കരുതാൻ.

സിനിമാ ലോകത്ത് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാസ്റ്റിങ് കൗച്ച്. അവസരം നല്‍കാന്‍ കൂടെ കിടക്കണമെന്ന ആവശ്യവുമായി സംവിധായകരോ സൂപ്പര്‍ നായകന്മാരോ ക്ഷണിക്കുന്നതിനെയാണ് സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ച് എന്ന പേരിട്ട് വിളിക്കുന്നത്.

ഇപ്പോള്‍ മലയാളികള്‍ക്കും ഏറെ സുപരിചിതമാണ് ഈ പദപ്രയോഗം. പല നായികമാരും സിനിമാ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിലേക്ക് അവസരം ചോദിച്ച് വരുന്നവർക്കാണ് ഈ ദുരവസ്ഥ കൂടുതലും നേരിടേണ്ടി വരുന്നത്. എന്നാൽ മുൻനിര നായികമാരും ഇത്തരത്തിലുള്ള അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി പ്രാചി ദേശായി. സെക്‌സിന് തയ്യാറായാല്‍ ഒരു വലിയ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ സാധിക്കില്ലെന്ന് അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നും പ്രാചി പറഞ്ഞു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

‘കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. ഒരു വലിയ ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് എന്നെ നേരിട്ട് സംവിധായകന്‍ അത്തരത്തില്‍ സമീപിച്ചിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ തുറന്നടിച്ച് നോ പറഞ്ഞു.

പക്ഷെ പറ്റില്ലെന്ന് പറഞ്ഞ ശേഷവും സംവിധായകന്‍ വീണ്ടും വിളിച്ചു. നിങ്ങളുടെ സിനിമയില്‍ താല്‍പര്യമില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു. ഞാന്‍ വളരെ സത്യസന്ധമായി കാര്യങ്ങള്‍ മുഖത്തുനോക്കി പറയുന്നയാളാണ്. വെറുതെ വളച്ചുചുറ്റി പറയാനൊന്നും എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളോടും ഞാന്‍ അങ്ങനെ തന്നെയാണ് പ്രതികരിക്കാറുള്ളത്,’ പ്രാചി പറഞ്ഞു.

അതിരുവിട്ട് പെരുമാറരുതെന്ന് താന്‍ ആദ്യമേ തന്നെ ആളുകളെ ബോധ്യപ്പെടുത്താറുണ്ടെന്നും പ്രാചി കൂട്ടിച്ചേര്‍ത്തു. കാസ്റ്റിംഗ് കൗച്ചുകളെ എങ്ങനെയാണ് നേരിടേണ്ടതെന്ന് തനിക്ക് നന്നായിട്ടറിയാമെന്നും പ്രാച്ചി പറഞ്ഞു . നേരത്തെയും നിരവധി അഭിനേതാക്കള്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രാചി റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് അസ്ഹര്‍, വണ്‍സ് അപ്പ്ഓണ്‍ എ ടൈം ഇന്‍ മുംബൈ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇപ്പോള്‍ മനോജ് വാജ്‌പേയിക്കൊപ്പം ചെയ്ത “സൈലന്‍സ് കാന്‍ യു ഹിയര്‍ ഇറ്റ്” എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രാചി.

about prachi desai

Safana Safu :