മൂന്ന് ദിവസത്തിന് മുൻപ് സിനിമാ ലോകം ഉണർന്നത് തന്നെ വിവേക് എന്ന അതുല്യ പ്രതിഭയുടെ മരണ വാർത്തയുടെ ഞെട്ടലിലാണ് .ഇന്നും ആ ഓര്‍മ്മയിലാണ് സിനിമാലോകവും ആരാധകരും. വിവേകിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ച് നിരവധി പേര് എത്തിയിരുന്നു . വിവേകിന്റെ സിനിമകളിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇപ്പോഴും പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വിവേക് എന്ന നടൻ ഒരു ഹാസ്യ താരത്തിനപ്പുറം ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോഴും ആരാധകരും സിനിമാ ലോകവും.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ അവസാന ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. കമല്ഹാസന് – ശങ്കര്‍ ടീമിന്റെ
ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വിവേകിന്റെ ചിത്രമുള്ള കേക്കും എല്ലാവരും അദ്ദേഹത്തിന് കൈയ്യടികളോടെ ജന്മദിനാശാംസകള്‍ നേരുന്നതും വീഡിയോയില്‍ കാണാം. വിവേകിന്റെ അപ്രതീക്ഷിത വിടവാങ്ങൽ വിശ്വസിക്കാനാകുന്നില്ലെന്ന് കുറിച്ചുകൊണ്ടാണ് ആരാധകർ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിവേക് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ വിവേക് സാമി, ശിവാജി, അന്യന് തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്കാരവും നേടി. രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.
about vivek