ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം താൻ വഞ്ചിക്കപ്പെട്ടു! വിവാഹമോചനത്തിനായി ആദിത്യൻ; ചങ്കിൽ കൈവെച്ച് ആരാധകർ… വെളിപ്പെടുത്തലുമായി അമ്പിളി ദേവി!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. ഇരുവരുടെയും രണ്ടാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരേറ്റെയും ചുറ്റി പറ്റിയുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഇപ്പോൾ ഇതാ ഭർത്താവ് ആദിത്യന്‍ ജയൻ വിവാഹമോചനം ആവശ്യപ്പെടുന്നതായി വെളിപ്പെടുത്തി അമ്പിളി ദേവി.
ഒരു പ്രമുഖ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അമ്പിളിയുടെ വേദനിപ്പിക്കുന്ന തുറന്നു പറച്ചിൽ.

തൃശൂരുള്ള വിവാഹിതയായ സ്ത്രീയുമായി ആദിത്യന്‍ പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നുവെന്നുമാണ് അമ്പിളി പറയുന്നത്. മറ്റൊരു കുടുംബവും മകനുമുള്ള ആ സ്ത്രീയുമായും താന്‍ സംസാരിച്ചെന്നും അവരും ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറാൻ തയാറല്ലെന്നും അമ്പിളി വ്യക്തമാക്കുന്നു.

ആ സ്ത്രീയും അവരുടെ നിലവിലെ ബന്ധം വേർപെടുത്താൻ നിയമസഹായം തേടിയതായാണ് അറിയുന്നത് എന്നാൽ യാതൊരു കാരണവശാലും ആദിത്യന് ഡിവോഴ്സ് നൽകില്ല. അതു തന്റെ തീരുമാനമാണ്. 16 മാസമായി ആ സ്ത്രീയുമായി ബന്ധത്തിലാണെന്ന് ആദിത്യൻ പറഞ്ഞതായും അമ്പിളി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയർന്നിരുന്നു. അമ്പിളി ദേവി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ ‘കഥയായിതിന്നും സൂര്യന്‍ സ്വര്‍ണത്താമരയെ കൈവെടിഞ്ഞു.അറിയാതെ, ആരുമറിയാതെ ചിരിതൂകും താരകളറിയാതെ, അമ്പിളിയറിയാതെ, ഇളംതെന്നലറിയാതെ’ എന്ന വരികള്‍ ചേര്‍ത്തുകൊണ്ടുള്ള ഒരു വീഡിയോയ്ക്ക് ജീവിതം എന്ന അടിക്കുറിപ്പുമാണ് താരം നല്‍കിയത്. ഇതിനു പിന്നാലെ ആദിത്യന്‍ അമ്പിളിയെ കൈവെടിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.

അഭ്യൂഹങ്ങൾക്ക് പിന്നാലെ മറുപടിയുമായി ആദിത്യ എത്തിയിരുന്നു. ഇതിനൊന്നും മറുപടിയില്ല. അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്. കൂടുതല്‍ എന്തു പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ടുമുതലേ പഴി കേള്‍ക്കുന്ന വ്യക്തിയായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല.

എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.കുറേക്കാലമായി നൂറുകൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ചുകാലമേ അയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ട്. ജോലിചെയ്തിട്ട് കടങ്ങള്‍ വീട്ടണം, എന്തെങ്കിലും സേവ് ചെയ്യണമെന്നൊക്കെയാണ് ലക്ഷ്യം’എന്നും അദ്ദേഹം പറഞ്ഞു

സീത എന്ന പരമ്പരയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. 2019 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം. ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകന്‍ ഉണ്ട്.

മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്‌വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍.

Noora T Noora T :