കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കായതിനാൽ ആഘോഷങ്ങൾ ഇല്ല; ലക്ഷ്മിപ്രിയയുടെ കുറിപ്പ് വൈറലാകുന്നു; ആശംസകളുമായി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരമാണ് ലക്ഷ്മിപ്രിയ. നിലവിൽ ബിഗ് സ്‌ക്രീനിൽ അത്ര സജീവമല്ലെങ്കിലും സ്റ്റാർ മാജിക്കിലൂടെ മിനി സ്‌ക്രീൻ രംഗത്ത് ലക്ഷ്മി പ്രിയ നിറ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്‌മി ഭർത്താവ്‌ ജയേഷിനും മകൾ മാതംഗിയ്ക്കും ഒപ്പമുള്ള മിക്ക വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോൾ ഇതാ ലക്ഷ്മിയുടെ ഏറ്റവും പുതിയ ഒരു കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

വിവാഹവാർഷികത്തെകുറിച്ചാണ് ലക്ഷ്മിയുടെ കുറിപ്പ് . പതിനെട്ടുവര്ഷത്തെ കൂടിച്ചേരൽ! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നൽ വേഗത്തിൽ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ’, എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റിന് നിരവധി ആശംസകൾ ആണ് ലഭിക്കുന്നത്.

ലക്ഷ്മിയുടെ വാക്കുകളിലൂടെ!

‘പതിനെട്ടുവര്ഷത്തെ കൂടിച്ചേരൽ! 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നൽ വേഗത്തിൽ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു. 16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടൻ.പിണക്കങ്ങൾ ആണോ ഇണക്കങ്ങൾ ആയിരുന്നോ കൂടുതൽ എന്ന് ചോദിച്ചാൽ സംശയം വേണ്ട പിണക്കങ്ങൾ തന്നെ. പക്ഷേ ഇതിന്റെ ഇടയിൽ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്. ഒരു പിണക്കത്തിനുo മായ്ക്കാൻ പറ്റാത്തത്.

കഠിനമായ ഒരു വേദനക്കാലത്തിലൂടെയുള്ള കടന്നു പോക്കായതിനാൽ ആഘോഷങ്ങൾ ഇല്ല. അമ്മയുടെ കൃപയാൽ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രാർത്ഥന മാത്രം’, എന്നുപറഞ്ഞുകൊണ്ടാണ് പോസ്റ്റ് ലക്ഷ്മി അവസാനിപ്പിച്ചത്.

Noora T Noora T :