ജീവിതത്തില്‍ ഒരു സ്വപ്നം ഉള്ളവര്‍ക്ക്, പ്രതീക്ഷ നല്‍കുന്ന ചിത്രം, തോല്‍വിയും ജയവുo എന്നതിലുപരി.. തന്‍റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശം നൽകുന്നു

രജീഷ വിജയന്‍ നായികയായി എത്തിയ ഖോ ഖോയ്ക്ക് അഭിനന്ദനവുമായി നടി മാല പാര്‍വതി. സ്പോര്‍ട്സ് സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രമല്ല, സ്വപ്നം ഉള്ളവര്‍ തീര്‍ച്ചയായും സിനിമ കാണണമെന്ന് ചിത്രം നല്‍കുന്നതെന്ന് മാല പാര്‍വതി പറയുന്നത്.

മാല പാര്‍വതിയുടെ വാക്കുകള്‍

ഒരു തുരുത്തില്‍ നിന്ന് ലോക ക്യാന്‍വാസിലേക്ക്.. സ്വപ്നത്തിന്‍റെയും പ്രയത്നത്തിന്‍റെയും ശക്തിയാണ് ഖോ ഖോ. സ്പോര്‍ട്ട്സ് ഇഷ്ട്ടപ്പെടുന്നവര്‍ മാത്രമല്ല. സ്വപ്നം ഉള്ളവര്‍ കാണുക.രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഖോ ഖോ എന്ന ചിത്രം.. ജീവിതത്തില്‍ ഒരു സ്വപ്നം ഉള്ളവര്‍ക്ക്, പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്‌.

തോല്‍വിയും ജയവുo എന്നതിലുപരി.. തന്‍റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശമാണ്.

രജിഷ വിജയന്‍ മരിയ എന്ന ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപികയായി ഒരു സാധാരണ സര്‍ക്കാര്‍, ഗേള്‍സ് സ്ക്കൂളില്‍ എത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മമിത ബൈജു അഞ്ചു എന്ന കഥാപാത്രത്തെ ഉഗ്രനാക്കി. നടി എന്ന നിലയ്ക്ക് മമത ശ്രദ്ധിക്കപ്പെടും എന്ന് ഈ ചിത്രം പറയുന്നു. ഖോ ഖോ ടീമിലെ ആദിത്യ, വീണ, മീതു തുടങ്ങിയവരും ഗംഭീരമാക്കി. മമിത ഒഴികേ മിക്കവരും നാഷണല്‍ പ്ലേയേഴ്സ് ആണ്.

പി.ജെ ഉണ്ണികൃഷ്ണന്‍, വെട്ടുകിളി പ്രകാശ് തുടങ്ങി ചിത്രത്തിലെ എല്ലാവരും ചിത്രത്തിന്‍്റെ വിജയത്തിന് കാരണക്കാരാണ്. കളിയുടെ സ്പിരിറ്റില്‍, ‘ ‘സ്ക്കോര്‍. തേങ്ങ, മര്യാദയ്ക്ക് കളി എന്ന് ദേഷ്യത്തില്‍ പറയുന്ന കല്യാണിയെ നമ്മള്‍ സ്നേഹിച്ച്‌ പോകും. മനസ്സില്‍ ഒരു സ്വപ്നം സൂക്ഷിക്കുന്നവര്‍.. കാണുക.. മുന്നില്‍ നീലാകാശം പോലെ ഈ ചിത്രം.. പ്രതീക്ഷ നിറയ്ക്കും. സിദ്ധാര്‍ത്ഥ പ്രദീപ് ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്‍്റെ വിജയത്തിന്‍്റെ മറ്റൊരു കാരണം. സംവിധായകന്‍ തന്നെ അഭിനയച്ച അക്കൗണ്ടന്‍്റും, രഞ്ജിത്ത് ശേഖര്‍ അവതരിപ്പിച്ച പ്യൂണും എല്ലാം മനസ്സില്‍ തങ്ങുന്നവയാണ്.

Noora T Noora T :