മുത്തേ പൊന്നേ പിണങ്ങല്ലേ… എന്ന ഒരൊറ്റ ഗാനത്തിലൂടെ കേരളക്കരയുടെ ഹൃദയത്തിലേക്ക് കടന്നുകൂടിയ നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് തുടക്കമെങ്കിലും മലയാളികള്‍ അരിസ്റ്റോ സുരേഷിന്റെ ആരാധകരായി മാറി.
നിശ്കളങ്കമായ ചിരിയും വിനയത്തോടെയുള്ള സംസാരവും അരിസ്റ്റോ സുരേഷ് എന്ന കലാകാരനെ ജനപ്രീതിയിലേക്ക് എത്തിച്ചു. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് സുരേഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് സീസൺ ഒന്നിലെ മികച്ച മത്സരാർത്ഥിയായിരുന്നു.
ബിഗ് ബോസ് ഷോ യിലൂടെയാണ് അരിസ്റ്റോ സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഇപ്പോഴിതാ ഡിമ്പൽ ഒരു ടാസ്കിനിടയിൽ കോഴി എന്ന വാക്കിന് കൊടുത്ത അർത്ഥത്തെ കുറിച്ച് പറയുകയാണ് അരിസ്റ്റോ സുരേഷ്. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അരിസ്റ്റോ സുരേഷ് മനസ്സ് തുറന്നത്.
ബിഗ് ബോസ് സീസൺ ത്രീയിൽ ഒരു ടാസ്കിനിടയിൽ കോഴിയോട് ആരെ ഉപമിക്കും എന്ന് പറയേണ്ട അവസരം വന്നപ്പോൾ ഡിമ്പൽ സജ്നയെയാണ് പറഞ്ഞത്. എന്നാൽ, അതിന് ഡിമ്പൽ പറഞ്ഞ മറുപടിയായിരുന്നു അരിസ്റ്റോ സുരേഷിനെ അമ്പരപ്പിച്ചത്. ഒരു ‘അമ്മ കോഴി തന്റെ കുഞ്ഞു മക്കളെ ചിറകിനടിയിൽ സൂക്ഷിക്കും പോലെയാണ് സജ്ന എന്നാണ് അന്ന് ഡിമ്പൽ പറഞ്ഞത്.
അതിന് അങ്ങനെ ഒരു അർത്ഥമെടുക്കാം എന്ന ഡിമ്പലിന്റെ ചിന്തയെ അരിസ്റ്റോ സുരേഷ് അഭിനന്ദിക്കുകയുണ്ടായി. അതേസമയം അരിസ്റ്റോ സുരേഷിന് ബിഗ് ബോസ് ഹോസിൽ ഏറെ ഇഷ്ട്ടം ആരെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പറഞ്ഞത്. അഭിമുഖം ചുവടെ… !
about aristto suresh