പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും, ഇത് ചീഞ്ഞ മനോരോഗം’: കൈലാഷിനു പിന്തുണയുമായി സഹപ്രവർത്തകർ…

സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന നടൻ കൈലാഷിനു പിന്തുണമായി സഹതാരങ്ങളും. ട്രോളിനു കാരണമായ മിഷൻ സി സിനിമയുടെ പോസ്റ്റർ പങ്കുവച്ചാണ് ഇവർ കൈലാഷിനു പിന്തുണ പ്രഖ്യാപിച്ചത്. സംവിധായകൻ അരുൺഗോപി, മാർത്താണ്ഡൻ നടന്മാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവരാണ് രംഗത്തുവന്നത്.

അരുൺ ഗോപി കുറിച്ചത് ഇങ്ങനെയാണ്

പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ… സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു…!! പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും. അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും… അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും… മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം…!! അപേക്ഷയാണ്

ജി. മാർത്താണ്ഡൻ…. കളിയാക്കുന്നവർ ജീവിതകാലം മുഴുവൻ അതു തുടർന്നുകൊണ്ടേയിരിക്കും അവർക്ക്‌ അതു മാത്രമെ അറിയു..കൈലാഷ്‌ പ്രേക്ഷകരുടെ സപ്പോർട്ടുള്ള മികച്ച കലാകാരനാണ്‌ നീ പൊളിക്കു മുത്തേ…

നന്ദൻ ഉണ്ണി: ഞാൻ ഇതേ വരെ പരിചയപ്പെടാത്ത ഒരാൾ ആണ് കൈലാഷ് ബ്രോ… അദ്ദേഹത്തിന് എതിരെ ഉള്ള ഈ സൈബർ അറ്റാക്ക് വളരെ വേദന ഉളവാക്കുന്നു… വന്ദിച്ചിലിലും നിന്ദിക്കാതെ ഇരുന്നൂടെ സുഹൃത്തുക്കളേ

അതെ സമയം തന്നെ കൈലാഷിനെതിരെ നടന്ന സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ പ്രതികരിച്ച് ‘മിഷന്‍ സി’ സിനിമയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ എത്തിയിരുന്നു. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും സംവിധായകന്‍ പറഞ്ഞു.

Noora T Noora T :