എന്റെ കൂടെ നിന്നയാൾ എന്നെ ട്രാപ്പ് ചെയ്തെന്ന് സജ്‌ന; ആത്മഹത്യ ശ്രമത്തിന് പിന്നിൽ!

സജ്‌ന ഷാജിയുടെ ബിരിയാണി കച്ചവടവും തുടർന്നുണ്ടായ ഓഡിയോ ക്ലിപ്പ് വിവാദവും സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുകയാണ്. ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചത്

സജ്ന നടത്തിയ ബിരിയാണി കച്ചവടം മറ്റ് കച്ചവടക്കാർ തടഞ്ഞത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. വഴിയോര കച്ചവടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആക്രമണം നടന്നിരുന്നു. ചിലർ തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും, ഉപജീവനമാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന ഫേസ്ബുക്കിൽ ലൈവിൽ വന്നിരുന്നു. തുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം സജ്നയുടെ ഫോൺ സംഭഷണം എന്നരീതിയിൽ ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുണ്ടായി. ഇതിൽ ചാരിറ്റിപ്രവർ‌ത്തകനായ സുശാന്ത് നിലമ്പൂരിനെതിരെയും പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതോടുകൂടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ സജ്നയ്ക്കും സുശാന്തിനുമെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു.

എന്നാൽ സജ്നയുമായിട്ടുള്ള സംഭാഷണത്തിന്റെ ഓഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സുശാന്ത് നിലമ്പൂർ. ‘എന്റെ കൂടെ നിന്നയാൾ ട്രാപ്പ് ചെയ്തതാണെന്ന്’ സജ്ന ഓഡിയോയിൽ പറയുകയാണ്. എന്തടിസ്ഥാനത്തിൽ തന്നെ തെറി വിളിക്കുന്നതെന്ന് സുശാന്ത് കുറിപ്പിലൂടെ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

എന്നെ തെറിവിളിക്കുന്നവർ ഈ രണ്ട് വോയിസും കേൾക്കുകഞാൻ സജിനയോട് ഒരു രൂപ ചോദിച്ചതായി അവൾ പറയുന്നുണ്ടോ? ഞാൻ ആകെ ചെയ്ത തെറ്റ് അവളുടെ കരച്ചിൽ കണ്ടപ്പോൾ കടമുറി ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു, ജയേട്ടൻ അവളുടെ കാര്യം ഏറ്റെടുത്തപ്പോൾ മൂന്നു ലക്ഷം രൂപക്ക് ചെറിയൊരു വീട് ഞാൻ വാങ്ങി കൊടുക്കാം എന്ന് സമ്മതിക്കുകയും എന്റെ കയ്യിലെ കാശിനു ഞാൻ അവൾക്കൊരു ഫ്രീസർ വാങ്ങി കൊടുക്കുകയും ചെയ്തു.സജിനയുടെ പേരിൽ ഞാൻ നിങ്ങളെ ആരെയെങ്കിലും വിളിച്ചോ,നേരിട്ട് ബന്ധപെട്ടോ ഒരു രൂപ ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടുണ്ടോ?പിന്നെ എന്തടിസ്ഥാനത്തിൽ എന്നെ തെറി വിളിക്കുന്നത്‌?

കഴിഞ്ഞ ദിവസം ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സുശാന്ത് ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘സജ്നയുമായി ബന്ധപ്പെട്ട വിഷയത്തിന് ഒരു വിശദീകരണം തരണമെന്ന് തോന്നുന്നു.സജ്ന അവളുടെ സുഹൃത്തുമായി സംസാരിക്കുന്ന ഒരു വോയിസ് ഇന്നലെ മുതൽ ലീക്കായിട്ടുണ്ട്.അതിൽ എന്നെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്നെ വലിച്ചുകീറുമെന്നൊക്കെയാണ് സജ്ന പറയുന്നത്.അത് എന്തോ ആയിക്കോട്ടെ,ഞാൻ സജ്നയെ സഹായിക്കാൻ ചെന്നതിന്റെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതെന്ന് നിങ്ങളാദ്യം മനസിലാക്കണം.സജ്നയെ സഹായിക്കാൻ ഇറങ്ങിയതിന്റെ കാരണം ഞാൻ നിങ്ങളോട് വിശദീകരിക്കുകയാണ്.സജിന ബിരിയാണി വിൽക്കുന്നതുപോലെ ഞാനും മൈസുരുവിൽ ഒരു ഓംമ്നി വാനിൽ 60 രൂപയ്ക്ക് ബിരിയാണി വിറ്റ ഒരാളാണ്. തുടക്ക സമയത്ത് സജ്നയ്ക്ക്അനുഭവിക്കേണ്ടി വന്നതുപോലെ എനിക്കും ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.

ആരും വാങ്ങിക്കാതെ കുറേ ബിരിയാണി കളയേണ്ടി വന്നിട്ടുണ്ട്.സജ്ന ലൈവിൽ ഇതേ കാര്യം പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത ഒരു വിഷമം.അതുകൊണ്ടാണ് ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞത്.അങ്ങനെ ഞാൻ ആ വീഡിയോ എന്റെ പേജിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് സഹായങ്ങൾ കിട്ടി. അങ്ങനെയാണ് നടൻ ജയസൂര്യയും ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തത്. പക്ഷേ ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞതാണ്. ഇതിന്റെ പേരിൽ പിന്മാറിയാൽ നാളെ നിങ്ങൾ തന്നെ ചോദിക്കും.

അതുകൊണ്ടാണ് ഞാൻ എറണാകുളത്ത് പോയി സജ്നയെ നേരിട്ട് കണ്ടത്.സജ്ന തന്നെ പറഞ്ഞു ജയേട്ടൻ ഈ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന്.അപ്പോൾ ഞാനൊരു അമ്പതിനായിരം കൊടുക്കാമെന്നാണ് പിന്നെ കരുതിയത്.എല്ലാം ഓക്കെയായിട്ടുണ്ടല്ലോ. അപ്പോൾ സജ്ന പറഞ്ഞു, എനിക്ക് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നത് ഒരു വീടാണ് അതിന് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ എന്ന്.വീഡിയോ ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിച്ചു. വീഡിയോ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു.അക്കൗണ്ട് നമ്പരും വച്ച് വീടിന്റെ കാര്യത്തിൽ പണം പിരിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു’- അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

Noora T Noora T :