എപ്പോഴും അപമാനിക്കപ്പെടുന്ന, ഓടിക്കുന്ന, കളിയാക്കുന്ന രീതിയില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ കണ്ടിട്ടുണ്ട്; പക്ഷെ എന്റെ സിനിമയിൽ!

മികച്ച പ്രതികരണവുമായി ദിലീഷ്- ഫഹദ് ചിത്രം ജോജി മുന്നേറുകയാണ് . ചിത്രം പ്രശംസകള്‍ നേടുമ്പോള്‍ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന്റെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീഷ് പോത്തന്‍. പണ്ട് മുതല്‍ മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന് വലിയ വില കിട്ടാറില്ല. എന്നാല്‍ തന്റെ ചിത്രം ജോജിയില്‍ തനിക്കൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന്റെ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീഷിന്റെ വാക്കുകള്‍

ജോജിയില്‍ എന്റെ കോ ഡയറക്ടേഴ്‌സ് ആയിട്ട് വര്‍ക്ക് ചെയ്തത് അറാഫത്തും റോയിയുമാണ്. തങ്കം എന്ന സിനിമ ഡയറക്ട് ചെയ്യാന്‍ പോകുന്ന ആളാണ് അറാഫത്ത്. തൊണ്ടിമുതലിലെ എന്റെ കോ-ഡയറക്ടര്‍ ആയിരുന്നു റോയ്. മധുവും ഉണ്ടായിരുന്നു. അവരുടെ കോണ്‍ട്രിബ്യൂഷന്‍ ഭയങ്കര വലുതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ കരുതുന്നു, ഒരു ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഒരു സിനിമയുടെ നട്ടെല്ല്. മലയാള സിനിമയില്‍ പണ്ട് വര്‍ക്ക് ചെയ്യുന്ന കാലത്തൊക്കെയാണെങ്കിലും അസിസ്റ്റന്റ് ഡയറക്ടേഴ്‌സിന് വേണ്ടത്ര വില കിട്ടാറില്ല എന്നാണ് എനിക്ക് സത്യസന്ധമായിട്ട് തോന്നിയിട്ടുള്ളത്. എപ്പോഴും അപമാനിക്കപ്പെടുന്ന, എപ്പോഴും ഓടിക്കുന്ന, എപ്പോഴും കളിയാക്കുന്ന രീതിയില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനെ ട്രീറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പക്ഷേ എനിക്ക് അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് അങ്ങനെയല്ല അവരൊരുപാട് ഉത്തരവാദിത്വപ്പെട്ട ഒരുപാട് ജോലിചെയ്യുന്ന, ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളുകളാണ് അവര്‍. ഒരു സിനിമയുടെ പ്രോസസ് എന്ന് പറയുന്നത് ഒരു കൊല്ലത്തോളം ഉണ്ട്. അതിന്റെ ഫസ്റ്റ് ഡേ മുതല്‍ ഈ പടം റിലീസ് ആയി ഇറങ്ങി ഇന്നും വര്‍ക്ക് ചെയ്യുന്നവരാണ് അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്. എന്നേപ്പോലെ എല്ലാ ജോലികളും അവരും ചെയ്യുന്നുണ്ട്. അവര്‍ കോ ഡയറക്ടേഴ്‌സ് ആയിട്ട് നില്‍ക്കുന്നത് അവര്‍ സിനിമ ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ ആയതുകൊണ്ട് തന്നെയാണ്. അവരുടെ അത്ര വലിയ കോണ്‍ട്രിബ്യൂഷന്‍സ് സിനിമയില്‍ ഉണ്ട്. എന്റെ എല്ലാ സിനിമകള്‍ക്കും അത് ഗുണം ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.

Noora T Noora T :