ഇപ്പോൾ എനിക്കും റോയൽ ഫീൽ കിട്ടി’; സഞ്ജുവിന് ആശംസയുമായി ടൊവീനോ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് ആശംസകൾ നേർന്ന് നടൻ ടൊവീനോ തോമസ്. തനിക്ക് സാധിക്കുമ്പോഴൊക്കെ രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ടെന്നും അതിന് കാരണം സഞ്ജുവാണെന്നുമാണ് ടൊവീനോ പറഞ്ഞത് . ജേഴ്‌സി സമ്മാനമായി അയച്ചതിന് സഞ്ജുവിനുള്ള നന്ദിയും നടൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഇപ്പോൾ എനിക്കും റോയൽ ഫീൽ കിട്ടി. സമയത്തെ കിട്ടുമ്പോഴൊക്കെ എല്ലാ മലയാളികളേയും പോലെ ഞാനും രാജസ്ഥാൻ റോയൽസിനെ ഫോളോ ചെയ്യാറുണ്ട്. അതിന് കാരണം സഞ്ജുവാണ്. ജേഴ്‌സിക്ക് നന്ദി ബ്രോ. നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ. എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു. ടൊവീനോ തോമസ് പറയുന്നു. ഒപ്പം തനിക്ക് ലഭിച്ച ജേഴ്‌സിയുടെ ചിത്രവും ടൊവീനോ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജും മുന്നേ ഫാസ്‌ബോക്കിലൂടെ സഞ്ജുവിന് ആശംസ നേർന്നിരുന്നു. ”സമ്മാനങ്ങള്‍ അയച്ചു തന്നതിന് സഞ്ജു സാസംണിനും രാജസ്ഥാനും നന്ദിയറിക്കുന്നു. സഞ്ജുവിന് പേര് കളിയാവേശം പകരാന്‍ ഞാനുമുണ്ടാവും. രാജസ്ഥാന്റെ നായക സ്ഥാനത്ത് സഞ്ജു എത്തുന്നത് സന്തോഷവും അഭിമാനവും സമ്മാനിക്കുന്ന കാര്യമാണ്. കൂടുതല്‍ സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു”, പൃഥ്വിരാജ് കുറിച്ചു .

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനം കാഴ്ച്ചവെച്ചതിനെ തുടര്‍ന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്തിന് ഫ്രാഞ്ചൈസി പുറത്താക്കിയിരുന്നു. ഇതോടെയാണ് സഞ്ജു നായകന്റെ വേഷത്തിലെത്തിയത്. ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളി കൂടിയാണ് സഞ്ജു സാംസണ്‍.

പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഇത്തവണ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ട്. ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സുമാണ് ടീമിലെ വിദേശ കരുത്ത്. ബൗളിംഗില്‍ ക്രിസ് മോറിസും ജോഫ്രാ ആര്‍ച്ചറും കരുത്താവും. അതേസമയം നാളെ ഇരുവരും കളത്തിലിറങ്ങുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

about tovino thomas

Safana Safu :