അവസരങ്ങള്‍ക്ക് വേണ്ടി ഇത്രയും തരംതാഴുമെന്ന് കരുതിയില്ല! പണമുണ്ടെങ്കില്‍ എന്തും ചെയ്യാമല്ലോ….. ഉണ്ണിയുടെ മറുപടി കണ്ടോ!!

ഉണ്ണി മുകുനന്ദന്‍ നടത്തിയ ട്രാന്‍സ്‌ഫൊമേഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടി നാടൻ യുവാക്കളുടെ ശരീരം പോലെയുള്ളതാക്കി മാറ്റിയിരുന്നു, അതിനു ശേഷം താരം മൂന്ന് മാസത്തെ വർക്കൌട്ട് ചാലഞ്ചും താരം മുന്നോട്ടുവെച്ചിരുന്നു.


ചലഞ്ചിന് മുമ്പുള്ള തന്റെ ശരീരം എങ്ങനെയായിരുന്നു എന്ന് കാണിക്കാനായി കഴിഞ്ഞ ദിവസം തോര്‍ത്തുമുണ്ട് മാത്രം ഉടുത്തു കൊണ്ടുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. നിരവധി കമൻ്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

മുമ്പ് പൃഥ്വിരാജ് ഷര്‍ട്ട്‌ലെസ് ചിത്രം പങ്കുവെച്ചപ്പോള്‍ വിവാദമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ കമന്റുകള്‍. അതിുപോല കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട് എന്നായിരുന്നു ചിലരുടെ വാദം. മറ്റു ചിലര്‍ താരത്തെ ട്രോളുകയായിരുന്നു. മിക്ക കമന്റുകള്‍ക്കും ഉണ്ണി മറുപടി കൊടുത്തിട്ടുമുണ്ട്.

”അവസരങ്ങള്‍ക്ക് വേണ്ടി ഇത്രയും തരംതാഴുമെന്ന് കരുതിയില്ല! ഇത്രയും നാള്‍ ഒരിഷ്ടമൊക്കെ ഉണ്ടായിരുന്നു. പറ്റുമെങ്കില്‍ ചേട്ടന്‍ ഇത് ഡിലീറ്റ് ചെയ്യണം ചേട്ടനും ഒരു നാള്‍ മരിക്കേണ്ടതല്ലേ? പെണ്‍കുട്ടികള്‍ ഫോട്ടോയ്ക്ക് താഴെ ‘ചരക്ക്’ എന്നൊക്കെ കമന്റ് ചെയ്താല്‍ ചേട്ടന്റെ കുടുബത്തിന്റെ മാനം എന്താവും! പോട്ടെ, ചേട്ടന് ഒരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ അണ്‍ഫോളോ ചെയ്യുന്നു” എന്നായിരുന്നു ഒരു കമന്റ്.

ചിരി പടര്‍ത്തുന്ന മറുപടിയാണ് ഉണ്ണി കൊടുത്തിരിക്കുന്നത്. ശരിക്കും പറയുന്നതാണോ എന്നായിരുന്നു താരത്തിന്റെ ആശ്ചര്യം കലര്‍ന്ന കമന്റ്. പണമുണ്ടെങ്കില്‍ എന്തും ചെയ്യാമല്ലോ എന്ന തരത്തിലുള്ള കമന്റിന് ഉണ്ണി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

Noora T Noora T :