ബ്രെയിനിലും കഴുത്തിലുമായി 11 സർജറികൾ! ഇനിയും കടമ്പകൾ ഏറെ….. ഒന്നും തീരുന്നില്ല… പ്രാർത്ഥനയോടെ ആരാധകർ

കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തിയത്. പിന്നീട് ഓരോ വർഷവും ശരണ്യയുടെ തലച്ചോറിൽ ട്യൂമർ വളർച്ചയുണ്ടായി.

ഓപ്പറേഷനുകൾ തുടരെ ചെയ്ത് റേഡിയേഷൻ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു. ഈ ചുരുങ്ങിയ പ്രായത്തിനിടയില്‍ ശരണ്യ കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയായിരുന്നു.

കഴിഞ്ഞമാസമാണ് വീണ്ടും ശരണ്യ ട്യൂമറിന് എതിരെയുള്ള സർജറിക്ക് വിധേയയാകുന്നത്. സർജറി വിജയകരം ആയിരുന്നു എന്നത് ഒഴിച്ചാൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്താൻ ശരണ്യക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് ശരണ്യ എത്തും എന്നാണ് നടി സീമ ജി നായർ അറിയിക്കുന്നത്.

‘ശരണ്യ ഇന്ന് ഡിസ്ചാർജാകും. അവൾ സുഖമായി വരികയാണ്. പക്ഷേ ഇനിയും കടമ്പകൾ ഏറെയാണ്. ഫിസിയോതെറാപ്പി വേണമെന്ന് ഡോകട്ർമാർ പറഞ്ഞിട്ടുണ്ട്. മുഴുവനും പതിനൊന്ന് സർജറികൾ. കഴുത്തിൽ രണ്ടും, ബ്രെയിനിൽ ഒൻപതു സർജറികളും ആണ് ശരണ്യ ഇതുവരെ നേരിട്ടത്.

ഇത്രയും സർജറികൾ അതിജീവിച്ചു വീണ്ടും ജീവിതത്തിലേക്ക് എത്തുക എന്ന് പറഞ്ഞാൽ ശരിക്കും അവൾ ദൈവത്തിന്റെ കുഞ്ഞായതുകൊണ്ടാണ് ഇതിന് സാധിക്കുന്നത്. എങ്കിൽ തന്നെയും ഇപ്പോഴും വിഷമഘട്ടത്തിലാണ്. ഇനിയുള്ള വിശേഷങ്ങൾ ശരണ്യയുടെ ചാനൽ വഴി അറിയിക്കും. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം, അവളെ അനുഗ്രഹിക്കണം. . ഇതുകൊണ്ട് ഒന്നും തീരുന്നില്ല’, എന്നും സീമ വീഡിയോയിലൂടെ പറയുന്നു.

താരം പുതിയ യൂടൂബ് ചാനൽ പുതുവർഷത്തിലാണ് ആരംഭിച്ചത്. നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച്‌ കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. രോഗത്തെ പല തവണ കീഴ്പ്പെടുത്തിയ ഈ പെണ്‍കുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയവും കൊണ്ടാണ് ഇതുവരെയും ജീവിതത്തിൽ പിടിച്ചുനിന്നത്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം ശരണ്യയ്ക്ക് അഭിനയത്തില്‍ നിന്നും ലഭിക്കുന്ന തുകയായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.

Noora T Noora T :