ഞാനൊരു നല്ല പാട്ടുകാരനല്ല ; മറ്റൊരാളുടെ പാട്ട് എനിക്ക് പാടാൻ സാധിക്കില്ല; തുറന്നുപറഞ്ഞ് അരിസ്റ്റോ സുരേഷ്!

മുത്തെ… പൊന്നെ… പിണങ്ങല്ലേ.. ഈ ഒരൊറ്റവരി മതിയാകും അരിസ്റ്റോ സുരേഷ് എന്ന കലാകാരനെ മലയാളികൾ ഓർമ്മിക്കപ്പെടാൻ. കലാകാരൻമാർ പൊതുവെ പ്രശസ്‌തികൾക്ക് അടിമപ്പെടാറില്ല. അതിന് ഉത്തമ ഉദാഹരണമാണ് ഇത്രത്തോളം ജനഹൃദയങ്ങളിൽ സ്ഥാനം നേടിയിട്ടും സാധാരക്കാരനായി ജീവിക്കുന്ന അരിസ്റ്റോ സുരേഷ്. ബിഗ് ബോസ് ആദ്യ പതിപ്പിലൂടെയും പ്രേക്ഷകർ ഏറെ സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹം.

എബ്രിഡ് ഷൈൻ സംവിധാനം ചെയത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒറ്റഗാനം കൊണ്ടാണ് അരിസ്റ്റോ സുരേഷ് എന്ന സാധാരണക്കാരന്റെ കലയെ മലയാളികൾ തിരിച്ചറിയുന്നത് . തന്റെ ജീവിതത്തിലെ കയ്പേറിയ കാലത്തെക്കുറിച്ച് പലപ്പോഴും അരിസ്റ്റോ സുരേഷ് പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ കുട്ടിക്കാലത്തെ സിനിമാ ഓർമ്മകളും സിനിമയിലേക്ക് എത്തിയ അനുഭവത്തെ കുറിച്ചുമാണ് അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തുന്നത്. ബഡി ടാക്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അരിസ്റ്റോ സുരേഷ് മനസ്സ് തുറന്നത്.

കുട്ടിക്കാലം മുതൽ സിനിമ ജീവിതത്തിന്റെ ഭാഗമായിരുന്നു. അന്നൊക്കെ ബൾബ് പൊട്ടിച്ച് അതിൽ വെള്ളം നിറച്ച് ഫിലിം വച്ച് കാണിക്കുന്ന രീതിയൊക്കെ പരീക്ഷിച്ചിരുന്നു . എന്നാൽ, പിന്നീട് സിനിമാ സംവിധാനം ആഗ്രഹിച്ചിരുന്നു എന്ന് അരിസ്റ്റോ സുരേഷ് പറയുന്നു.

ഒരിക്കലും ഒരു അഭിനേതാവും പാട്ടുകാരനും തന്റെയുള്ളിൽ ഉണ്ടെന്ന് വിചാരിച്ചിരുന്നില്ല. എല്ലാം പ്രതീക്ഷിതമായിട്ടാണ് ഉണ്ടായത്. താൻ ഒരു നല്ല പാട്ടുകാരനല്ലെന്നും ഒരിക്കലും മറ്റൊരാളുടെ പാട്ട് പാടാൻ സാധിക്കില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.

ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് തുടക്കമെങ്കിലും മലയാളികള്‍ അരിസ്‌റ്റോ സുരേഷിന്റെ ആരാധകരായി മാറി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സുരേഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് ഷോയിലൂടെയാണ് അരിസ്‌റ്റോ സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്.

ഒരു സിനിമാ സംവിധായകനാകണമെന്നാണ് ആഗ്രഹം എന്ന് അരിസ്റ്റോ സുരേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്. നിവിൻ പൊളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലൂടെ അഭിനയലോകത്തേക്ക് കാലെടുത്തുവച്ച അരിസ്റ്റോ സുരേഷ് പിന്നീട് സഖാവ്, ഉദാഹരണം സുജാത, പൂമരം, കുട്ടനാടൻ മാർപാപ്പ,പരോൾ,വള്ളിക്കെട്ട് എന്നിങ്ങനെ നിവര്ധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

about aristo suresh

Safana Safu :