ചിത്രം റീമേക്ക് ചെയ്താല്‍ അഭിനയിക്കില്ല; ആ ഒരൊറ്റ കാരണം, തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങൾക്കിടയിലാണ് ‘മണിച്ചിത്രത്താഴി’ന്റെ സ്ഥാനം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ‘മണിച്ചിത്രത്താഴ്’ എന്ന ചലച്ചിത്രം.

വായനകളും പുനർവായനകളുമൊക്കെയായി മണിച്ചിത്രത്താഴ് ഇപ്പോഴും ചലച്ചിത്രാസ്വാദകരുടെ സിനിമാവർത്തമാനങ്ങളിൽ നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം റീമേക്ക് ചെയ്താല്‍ അഭിനയിക്കില്ലെന്നാണ് ഫഹദ് പറയുന്നത്. അതിനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ ഇക്കാര്യം പറഞ്ഞത്.

മണിച്ചിത്രത്താഴ് പോലൊരു സിനിമ കാണാനും അതിനെ ആസ്വദിക്കാനുമാണ് തനിക്ക് താത്പര്യം. കൂടാതെ മണിച്ചിത്രത്താഴ് റീമേക് ചെയ്താല്‍ അത് നിര്‍മ്മിക്കുവാന്‍ എനിയ്ക്ക് താത്പര്യമുണ്ട്. എന്റേത് ഒരു ചെറിയ ലോകമാണ്. ഒരു വീടിനുള്ളില്‍ ചിത്രീകരിക്കുന്ന സംഭവങ്ങള്‍, അത്തരത്തിലുള്ള പ്ലോട്ടിലാണ് കൂടുതല്‍ താത്പര്യമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

രണ്ട് ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളില്‍ ഫഹദിന്റേതായി പുറത്തു വരുന്നത്. ഇരുള്‍, ജോജി. ഒടിടി യിലാണ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. രണ്ടും വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Noora T Noora T :