ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ സീരിയൽ താരം അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;
പതിമൂന്നു ആർട്ടിസ്റ്റുകൾക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോൾ കണക്കു വേണമായിരുന്നു എല്ലാർക്കും ഹവ്വ മോർണിംഗ്!! സന്ധ്യയുടെ പെർഫോമൻസ്.
മോണോ ആക്ട്, ഡാൻസ്, ഭാവങ്ങൾ ഗംഭീരം , ഡാൻസ് പിന്നെ നമ്മൾ തുടക്കം മുതൽ കാണുന്നതാണല്ലോ. പൊളി ഫിറോസിന്റെ ചോദ്യത്തിന് തെറ്റ് പറയാൻ പറ്റില്ല. ഒരു കാണിക്ക് തോന്നുന്നത് ചോദിക്കാമല്ലോ ല്ലെ?

സജ്‌ന സന്ധ്യ തർക്കം എന്തിനു സന്ധ്യ ഇന്ന് അതെടുത്തു പറയാൻ പോയതെന്ന് മനസിലായില്ല. എനിക്ക് തോന്നിയത് സന്ധ്യയുടെ പെർഫോമൻസ് ചോദ്യം ചെയ്തതിന്റെ ഒരു ദേഷ്യം തീർത്തത് ആയിട്ടാണോ എന്നാണ്.
നോബിചേട്ടന്റെ പെർഫോമൻസ് പൊളിച്ചടുക്കി കടുക് വറുക്കും എന്നുറപ്പായിരുന്നു.. അത് തന്നെ സംഭവിച്ചു. ഓരോരുത്തരേം ഒബ്സെർവ് ചെയ്തു അവതരിപ്പിച്ചതിനു ഒരു വല്യ കയ്യടി.
സൂര്യയുടെ പെർഫോമൻസ് ആദ്യത്തെ കഥപ്രസംഗം കുഴപ്പമില്ലായിരുന്നു. എനിക്ക് ഡാൻസ് ആണ് കൂടുതൽ ഇഷ്ട്ടമായതു. നല്ല ക്യൂട്ട് എക്സ്പ്രഷൻസ് ആയിരുന്നു. വാക്കുകളെ തിരിച്ചെഴുതുന്നത് ഒരു വല്യ കഴിവ് തന്നെ അതിനൊരു കയ്യടി. പൊളി ഫിറോസ് തർക്കിച്ചതു വളരെ ശെരിയായിരുന്നു.
പതിമൂന്നു ആർട്ടിസ്റ്റുകൾക്കും പോയിന്റ് കൊടുക്കണം എന്നു ചിന്തിക്കാതെ വാരി വാരി കൊടുക്കുമ്പോൾ കണക്കു വേണമായിരുന്നു. സത്യമായിട്ടും കേൾക്കുമ്പോൾ പ്രയാസം ആയിരുന്നു “ബാക്കി ഉള്ളോർക്കു കൊടുത്തു പോയി അതുകൊണ്ട് ഇല്ലാ കേട്ടോ” എന്നു, എന്തൊരു മോശമാണ് കോയിൻസ് കൊടുക്കുന്നില്ലെങ്കിൽ കൊടുക്കണ്ട. കിടിലു പറഞ്ഞു അനാവശ്യ ടോക്ക് ആണെന്ന്.അല്ലാ.. അത് ആവശ്യം തന്നെ ആയിരുന്നു.
അനൂപിന്റെയും സായിയുടെയും പെർഫോമൻസ് ബി ബി പ്ലസ്സിൽ ആയിരുന്നു. അനൂപ് ഒരു അൽഷിമേഴ്‌സ് രോഗി എങ്ങനെ ആയിരിക്കും എന്നു തന്റെ രീതിയിൽ അഭിനയിച്ചു കാണിക്കുക ആയിരുന്നു. നന്നായി പെർഫോം ചെയ്തു. പക്ഷെ ഒരൽപ്പം കൂടെ നന്നാക്കാമായിരുന്നു.
എന്നാൽ തെറ്റു അങ്ങനെ പറയാനുമില്ലാതെ ചെയ്തു. ഡിമ്പൽ “അസുഖം” എന്ന വേർഡ് യൂസ് ചെയ്യരുത് എന്നു പറഞ്ഞു എന്താണ് അതിലെ പ്രശനം എന്നു എനിക്ക് മനസിലായില്ല. നോബി ചേട്ടൻ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. നമ്മൾ സാധാരണ സംസാരിക്കുന്നതു പോലെ അല്ലെ പറഞ്ഞുള്ളു.
അടുത്തത് സായി ആയിരുന്നു. ഞാൻ എന്താ പറയുക? എനിക്കിഷ്ട്ടമായില്ല. ആദ്യം മരിച്ചു എന്നുമനസിലാക്കി ആത്മാവ് എണീറ്റു നിന്നു പറഞ്ഞ ഡയലോഗ് “ഞാൻ മരിച്”സത്യം പറഞ്ഞാൽ കോമഡിയിൽ അവതരിപ്പിക്കുക ആണെന്ന് തെറ്റുധരിച്ചു ചിരിച്ചുപോയി.
പക്ഷെ കോമഡി അല്ലായിരുന്നു. നല്ലൊരു തീം ആയിരുന്നു തിരഞ്ഞെടുത്തത്.അതിനനുസരിച്ചു ഉള്ള പെർഫോമൻസ് അല്ലെ അല്ലായിരുന്നു. കൂടുതൽ പറയുന്നില്ല ശോകം ആയിരുന്നു. വേറാരും ഒള്ളത് തുറന്നു പറയില്ല എന്നു നമുക്കറിയാം. പൊളി ഫിറോസ് എങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പറഞ്ഞില്ല. റംസാന്റെ കോയിൻ തീർന്ന റീസൺ എന്താണെന്നു എനിക്ക് മനസിലായില്ല.കോയിൻ കൊടുത്തില്ല.
ഋതു ജയിലിൽ പോകുമെന്ന് കിടിലു അങ്ങ് തീരുമാനിച്ചു.മോശം പെർഫോമൻസിനു ആണ് പോകേണ്ടത് എങ്കിൽ രമ്യ,സായി, ഋതു ഇവർ മൂന്നുപേരെയും ആയിരിക്കും ഞാൻ പറയുക.
മുഖത്തു നോക്കി പൊളി ഫിറോസിന്റെയും സജ്‌നയുടെയും പെർഫോമൻസ് സമയത്തു പറയാതെ ഒളിച്ചിരുന്ന് മൂന്നുപേരുംകൂടെ (കിടിലു, സന്ധ്യ, റംസാൻ)പറയുന്നു എന്ത് പരിപാടി ആണത്. “നമ്മൾ അയാൾ പറയുന്നത് പോലെ പറയില്ല” ത്രെ റംസാൻ പറഞ്ഞത്.
ടാസ്കുകളിൽ ഉള്ള തിളപ്പ് മാത്രമേ ഉള്ളു ല്ലെ സന്ധ്യക്കും ഇഷ്ട്ടമായില്ല പോലും എന്നിട്ടു അവരുടെ മുന്നിൽ പറഞ്ഞതോ? കഷ്ട്ടം!! ലാലേട്ടൻ ബാരോസിന്റെ തിരക്കിൽ ആയതിനാൽ ആയിരിക്കും വീക്കെൻഡ് എപ്പിസോഡ് ഉണ്ടാകില്ല പകരം വിഷു സ്പെഷ്യൽ ആയിരിക്കും ഉണ്ടാവുക.ഡാൻസും പാട്ടുമൊക്കെ തന്നെ ആയിരിക്കും ല്ലെ .