എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവി. തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥയാണിത്. ജയലളിതയായി സിനിമയിലെത്തുന്നത് കങ്കണയാണ്. സിനിമയുടെ ഫോട്ടോകള്‍ കങ്കണ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ റീലീസ് മാറ്റിയെന്നതാണ് വാര്‍ത്ത. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ റിലീസ് തിയതിയും സിനിമയുടെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിക്കും.
സിനിമയുടെ നിര്‍മാണത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ നമ്മള്‍ സഹിച്ചിട്ടുണ്ട്. കാസ്റ്റ് ആൻഡ് ക്യൂവിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. മനോഹരമായ ഈ യാത്രയില്‍ ഉണ്ടായവര്‍ക്ക്. വിവിധ ഭാഷകളില്‍ നിര്‍മിക്കപ്പെട്ട സിനിമ ഒരേദിവസം തന്നെ എല്ലായിടത്തും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നുവെന്നും പ്രവര്‍ത്തകരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
താരങ്ങള്‍ തന്നെയാണ് കുറിപ്പ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. കൊവി 19 ബാധിതരുടെ നിരക്ക് ഉയരുന്നതിനാല്‍ വേണ്ട തയ്യാറെടുപ്പ് എടുക്കേണ്ടതാലും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാലും തലൈവിയുടെ റിലീസ് നീട്ടുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ഈ മാസം 23ന് ആയിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത്തവണ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ കങ്കണയായിരുന്നു മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
about kankana