വേദന താങ്ങാന്‍ സാധിച്ചില്ല, ഒരുപാട് ഓർമ്മകൾ നൽകി കടന്ന് പോയി… ആ മരണവാർത്ത! ദുഃഖം താങ്ങനാവാതെ പ്രതീക്ഷ ഞെട്ടലോടെ സീരിയൽ ലോകം

അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തി ഒടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു പ്രതീക്ഷ പ്രദീപ്. സീരിയലിൽ തന്റേതായ ഒരിടം പ്രതീക്ഷ ഈ ചുരുങ്ങിയ കാലയളവിൽ നേടിയെടുത്തിട്ടുണ്ട്.

നടിയുടെ ഒപ്പം ജീവിതത്തിലും, ഷൂട്ടിങ് ലൊക്കേഷനുകളിലും താങ്ങായും തണലായും കഴിഞ്ഞ അമ്മയുടെ മരണമാണ് പ്രതീക്ഷയുടെ ജീവിതത്തിൽ ഇപ്പോൾ അപ്രതീക്ഷിമായി സംഭവിച്ചിരിക്കുന്നത്. അമ്മ ഗിരിജ പ്രദീപ് കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്. അർബുദം ആയിരുന്നു. രണ്ടുവര്ഷക്കാലമായി ചികിത്സയിലായിരുന്നു

പ്രതീക്ഷയുടെ അമ്മയോടുള്ള ആദരവ് അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. ഇപ്പോൾ ഇതാ പ്രതീക്ഷയുടെ സഹ പ്രവർത്തകനും സീരിയൽ അസിസ്റ്റന്റ് ഡയറക്‌ടറും ആയിരുന്ന ജിജു സാരംഗ് പങ്ക് വച്ച പോസ്റ്റാണ് വൈറലാകുന്നത്.

‘ആദരാഞ്ജലികൾ. നല്ല സുഹൃത്തായിരുന്നു ഗിരിജ പ്രദീപ്. പ്രതീക്ഷയോടൊപ്പം ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലത്ത് മകൾക്ക് കൂട്ടായി ധൈര്യമായി എന്നും സെറ്റിൽ ഉണ്ടായിരുന്ന കർക്കശക്കാരിയായ സ്നേഹവതിയായ അമ്മ ആയിരുന്നു. സുഖമില്ലാതായി എന്നറിഞ്ഞു വിളിച്ചിരുന്നു.. ഒരുപാട് ഓർമ്മകൾ നൽകി കടന്നുപോയി.ശാന്തമായി ഉറങ്ങുക’, എന്നാണ് ജിജു കുറിച്ചത്

എന്നാൽ അമ്മയുടെ വിയോഗത്തെ കുറിച്ച്‌ പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

‘അമ്മ ഞങ്ങളുടെ ലോകം അയിരുന്നു. ഒരുപാട് കാലം ജീവിക്കണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാല്‍ അമ്മയ്ക്ക് ആ വേദന താങ്ങാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഹോസ്പിറ്റലിലേക്ക് ഉള്ള വഴിമധ്യേ ‘അമ്മ അവസാന ശ്വാസം എടുത്തു.. പാതിയില്‍ മുറിഞ്ഞ വാക്കോടെ പ്രതീക്ഷ കുറിച്ചു …

മകൾ പ്രതീക്ഷയുടെ ഷൂട്ടിങ് സെറ്റിൽ ഗിരിജയും സ്ഥിര സാന്നിധ്യം ആണ്. മകൾക്കൊപ്പം കൂട്ടായി എപ്പോഴുമുള്ള ഗിരിജയെക്കുറിച്ച് നൂറുനാവാണ് താരങ്ങൾക്ക് പറയാനുള്ളത്. അതേസമയം പ്രതീക്ഷ ബിഗ് സ്ക്രീനിലേക്ക് ‘വാതിൽ’ എന്ന ചിത്രത്തിലൂടെ റീ എൻട്രി നടത്താൻ പോകുമ്പോഴാണ് അമ്മയുടെ വിയോഗവർത്ത പുറത്തുവരുന്നത്. പല അഭിമുഖങ്ങളിലും പ്രതീക്ഷ അമ്മയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുംബം. അച്ഛൻ പ്രദീപ്. ജേഷ്ഠൻ പ്രണവ് എൻജിനീയറാണ്.

അമ്മയെന്ന സീരിയലിലെ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രം ചെയ്തുകൊണ്ടാണ് പ്രതീക്ഷ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. താരോത്സവ പരിപാടിയിൽ പങ്കെടുക്കാൻ എത്തവേ സീരിയൽ താരം സാജൻ സൂര്യയെ പരിചയപ്പെട്ടതാണ് പ്രതീക്ഷയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. അങ്ങിനെയാണ് അഭിനയത്തിലേക്കുള്ള പ്രതീക്ഷയുടെ വാതിൽ തുറന്നുകിട്ടുന്നത്. പ്ലസ്‌ടുവിന് പഠിക്കുമ്പോഴാണ് മീനാക്ഷി എന്ന വില്ലത്തിയായി അമ്മ സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്. അമ്മസീരിയലിലെ വില്ലത്തിക്കുശേഷം പ്രണയം, ചാവറയച്ചൻ, ആത്മസഖി, കസ്തൂരിമാൻ സീരിയലുകളിലും പ്രതീക്ഷ അഭിനയിച്ചിട്ടുണ്ട്. പഠനത്തോടൊപ്പമാണ് സീരിയൽ അഭിനയവും പ്രതീക്ഷ മുൻപോട്ട് കൊണ്ടുപോയത്.

Noora T Noora T :