ഡൈവോഴ്സ് ഗേൾ, രണ്ടുമാസത്തെ ദാമ്പത്യം; നാട്ടുകാർ ചാർത്തി കൊടുത്ത പേരുകൾ, ഒടുവിൽ ജീവിതത്തിൽ സംഭവിച്ചതോ! വമ്പൻ ട്വിസ്റ്റ്: ഇപ്പോൾ ഒഴിവാക്കിയയാളുടെ ശമ്പളത്തിന്റെ രണ്ടിരട്ടി മാസവരുമാനം; ആമിയുടെ ജീവിത കഥ ഇങ്ങനെ…

ടിക്‌ടോക് വീഡിയോകളിലൂടെ സോഷ്യൽമീഡിയയിൽ പരിചിതമായ മുഖമാണ് ആമിആശോക്. ലക്ഷക്കണക്കിന് രൂപ വ്‌ളോഗിംഗിങ്ങിലൂടെ നേടുന്ന ആമി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഒരു മോട്ടിവേറ്റർ കൂടിയായ ആമിക്ക് ഇൻസ്റ്റയിൽ മാത്രം 402 കെ ഫോളോവേഴ്‌സാണ് ഉള്ളത്. നിരവധി അഭിനേതാക്കൾ വരെ ഫോളോവേഴ്‌സായുള്ള ആമിയുടെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

നിരവധി പ്രതിസന്ധികളിലൂടെ ജീവിതത്തിൽ മുന്നേറിയ ആമിയുടെ ജീവിതകഥ അറിയുന്നതോടെയായിരുന്നു ആരാധകർ ആമിയെ കൂടുതലായി അടുത്തറിഞ്ഞത്. അമ്മയും സഹോദരനും അടങ്ങുന്നതാണ് ആമിയുടെ കുടുംബം.

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ കുമ്പളപ്പള്ളി എന്ന കൊച്ചുഗ്രാമത്തിൽ നിന്നും എത്തിയ ആമി പ്രേക്ഷകർ ഇന്ന് കാണുന്ന ആമിയായി എത്താൻ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിരുന്നു.

ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്ത ആളുകൾ ഒരിക്കൽ നല്ല നിലയിൽ എത്തിയിട്ടുണ്ടാകാം.അതേപോലെ ആയിരുന്നു തന്റെ ആദ്യകാല ജീവിതം എനന്നായിരുന്നു ആമി പറഞ്ഞത്.

അച്ഛൻ മദ്യപിച്ചെത്തുന്ന വീട്, അതാണ് കുട്ടിക്കാലത്തെ ഓർമ്മ. അച്ഛൻ മദ്യപാനി ആയിരുന്നെങ്കിലും കുടുംബത്തോട് വലിയ ഇഷ്ടമായിരുന്നു. എങ്കിലും ഭക്ഷണം ഉണ്ടാക്കി വച്ചാൽ പോലും കഴിക്കാൻ പറ്റാത്ത ഒരുപാട് രാത്രികളുണ്ടായിരുന്നു എന്നും പറയുന്നുണ്ടായിരുന്നു. ഇപ്പോഴും തനിക്ക് മദ്യപാനികളെ പേടിയാണെന്നാണ് താരം പറയുന്നത്.

കുടുംബത്തിന്റെ പശ്ചാത്തലം മോശമായതിനാലും ജാതകത്തിൽ പ്രശ്നം ഉണ്ടായതിനാലുംവീട്ടുകാർ വിവാഹനിശ്ചയം പതിനാറാം വയസ്സിൽ നടത്തുകയായിരുന്നു. ഇതിന്റെ ഇടയിലാണ് അച്ഛന്റെ മരണം സംഭവിക്കുന്നത്.

ആദ്യം മൂന്നാല് വർഷം കഴിഞ്ഞിട്ടാണ് വിവാഹം എന്ന് പറഞ്ഞുറപ്പിച്ചിരുന്നതെങ്കിലും, വീട്ടിലെ സ്ഥിതി മോശം ആയതിനെത്തുടർന്ന് വിവാഹിതയാകാൻ തീരുമാനിക്കുകയായിരുന്നു. തന്റെ പാർട്ണർ കുടുംബത്തെ സഹായിക്കും എന്നോർത്ത് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ തന്നെ വിവാഹിതയായി.

തന്നെക്കാളും നല്ല പ്രായമായ ഒരാളുമായിട്ടാണ് വിവാഹം നടന്നത്. പലതരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായി. ഒരുമിച്ചു പോകാൻ പറ്റുന്ന ഒന്നും ഉണ്ടായില്ല. അങ്ങനെ രണ്ടുമാസം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് തിരികെ എത്തി. എന്നാൽ വീട്ടുകാരുടെ വാക്ക് കേട്ട് വീണ്ടും പോകുകയും പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരുന്നു.

തുടർന്ന് മെന്റലിയും ഫിസിക്കലിയും തളരുന്നു എന്നായപ്പോൾ തനിയെ ജീവിക്കാം എന്ന തീരുമാനത്തിൽ എത്തുകയും ഡിവോഴ്സ് നേടുകയും ചെയ്യുകയായിരുന്നു. അതിനു ശേഷമായിരുന്നു ഡിവോഴ്സായതും, രണ്ടാം കെട്ടുകാരി എന്ന പേര് ലഭിക്കുന്നതും. പക്ഷെ ഒരിക്കലും എന്ത് കൊണ്ട് ഡിവോഴ്സ് നേടി എന്ന് ആരും ചിന്തിച്ചില്ല. പോക്ക് കേസ് എന്ന് കമന്റുകൾ ആളുകൾ ചെയ്തു തുടങ്ങി. അതിൽ വീട്ടുകാരും നാട്ടുകാരും ഉൾപ്പെടും എന്നാണ് താരം പറയുന്നത്.

തനിക്ക് ആൾക്കാർ എന്ത് പറയും എന്നോർത്തു ദുഃഖം ഉണ്ടായിരുന്നില്ല. തലയുയർത്തി ജീവിക്കണം എന്നുമാത്രമായിരുന്നു ഉണ്ടായിരുന്നത്. പലരും പറഞ്ഞിരുന്നു ടിക് ടോക്കിൽ വൈറലായതോടെയാണ് ബന്ധം പിരിഞ്ഞതെന്ന്. സത്യം തനിക്കും തന്റെ വേണ്ടപെട്ടവർക്കും അറിയാം.

പ്രതിമാസം ഒരുലക്ഷം രൂപയാണ് ഇപ്പോൾ ആമിയുടെ വരുമാനം. താൻ ജീവിതത്തിൽ വേണ്ടെന്നു വെച്ച ആളുടെ ഇരട്ടിയുടെ ഇരട്ടിയാണ് ആമിയുടെ മാസാവരുമാനം. അപമാനിച്ചവരുടെ മുൻപിൽ അന്തസ്സോടെയാണ് താൻ ഇന്ന് എത്തി നിൽക്കുന്നത്. ആരൊക്കെ വാശി കയറ്റിയാലും അപമാനിച്ചാലും താൻ കൂടുതൽ ശക്തയാവുകയേ ഉള്ളൂ. എന്നായിരുന്നു ആമി പറഞ്ഞ് അവസാനിപ്പിച്ചത്.

Noora T Noora T :