മുഖം മൂടി പൊളിഞ്ഞു വീണു! അലറിക്കരഞ്ഞ് സൂര്യ, രക്ഷപ്പെടാൻ പതിനെട്ടാമത്തെ അടവ്! കളികൾ മാറിമറിയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഏറ്റവും കൂടുതല്‍ തവണ എവിക്ഷനെ നേരിട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീടിനുള്ളിലെ പാവം പെണ്‍കുട്ടി ഇമേജുള്ള സൂര്യയുടെ ടാസ്‌ക്കുകളിലെ പ്രകടനം മോശമാണെന്ന് ചൂണ്ടിക്കാണിച്ച് രണ്ട് തവണ ജയിലില്‍ പോവുകയും ചെയ്തിരുന്നു.


ബിഗ് ബോസ് വീട്ടിലെ കരുത്തനായ മത്സരാര്‍ത്ഥിയായ മണിക്കുട്ടനോട് പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് സൂര്യ. എന്നാല്‍ സൂര്യയുടെ പ്രണയം ഫേക്കാണെന്നാണ് ബിഗ് ബോസ് വീട്ടിലെ മിക്കവരും പറഞ്ഞത്. സൂര്യയെ നേരത്തെ തന്നെ പരിചയമുള്ള കിടിലം ഫിറോസും പൊളി ഫിറോസും സൂര്യ നടത്തുന്നത് നാടകമാണെന്ന് പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൂര്യയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സജ്‌നയും രംഗത്ത് എത്തിയിരുന്നു. മോണിംഗ് ആക്ടിവിറ്റിക്കിടെയാണ് സജ്‌ന സൂര്യയ്‌ക്കെതിരെ തിരിഞ്ഞത്. ഗെയിമിന് വേണ്ടി എന്ത് ചെയ്യണമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് സൂര്യയെന്ന് സജ്‌ന പറയുന്നു.

ആദ്യം ശരി ശരി എന്ന് പറഞ്ഞ് സൂര്യ പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ ഗെയിമിന് വേണ്ടി സൂര്യ എന്തും ചെയ്യുമെന്നും സജ്‌ന പറയുന്നു. കരഞ്ഞാലും ഞാന്‍ പറയും സൂര്യ ഫേക്കാണെന്ന് സജ്‌ന ആവര്‍ത്തിച്ച് പറയുന്നു. ഇതോടെ സൂര്യ പൊട്ടിക്കരയുകയാണ്.

മലയാളി പ്രേക്ഷകർ കാണുന്നതായതിനാൽ സൂര്യ നാടൻ വസ്ത്രം ധരിക്കുന്നുവെന്ന് ഒരിക്കൽ തന്നോട് പറഞ്ഞു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സജിന താരത്തെ പ്രകോപിപ്പിച്ചത്. സൂര്യയുടെ സ്ട്രാറ്റജിയാണ് ലവ് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു സജിന. ഇതിനെ രമ്യയും പിന്തുണച്ചു. വിങ്ങിപ്പൊട്ടി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തൻ്റെ വാദങ്ങൾ പറഞ്ഞ് സമാധാനിക്കുകയായിരുന്നു പിന്നീട് സൂര്യ. മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് സൂര്യയെ ആശ്വസിപ്പിക്കുന്നതാണ് കാണുന്നത്. കരയരുതെന്ന് ലാലേട്ടന്‍ പറഞ്ഞിട്ടില്ലേയെന്ന് മണിക്കുട്ടന്‍ സൂര്യയെ ആശ്വസിപ്പിക്കുന്നതും കാണാം.

അതിനിടെ മറ്റൊരിടത്ത് അഡോണിയും ഋതുവും തമ്മിൽ നടന്ന വാഗ്വാദമാണ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്. മോണിങ് ടാസ്കിൻ്റെ ഭാഗമായി അഡോണി ഋതുവിനെതിരെ ഉയർത്തിയ വാദത്തിലെ വിശദീകരണം തേടുകയും മറുപടി നൽകുകയുമായിരുന്നു ഋതു. സായിയുടെ ക്യാപ്റ്റൻസി മോശമാണെന്ന് ഒരിക്കൽ തന്നോട് പറഞ്ഞുവെന്നും അതിനു ശേഷം മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വന്ന് അത് ചോദിച്ചപ്പോൾ അത് പറഞ്ഞില്ലെന്നതും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അഡോണിയുടെ ആരോപണം.

അത് സായിയുമായി സംസാരിച്ച് സോൾവാക്കിയതിനാലാണ് മോഹൻലാലിൻ്റെ മുന്നിൽ വെച്ച് അത് സംസാരിച്ച് വഷളാക്കാതിരുന്നതെന്നായിരുന്നു ഋതുവിന് നൽകാനുണ്ടായിരുന്ന മറുപടി. സായിയും കിടിലം ഫിറോസും മണിക്കുട്ടനും റംസാനും രംഗം ശാന്തമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു.

ഇരട്ടത്താപ്പുകളുടെ രാജകുമാരിയാണ് ഋതു എന്നായിരുന്നു അഡോണി ഉയർത്തിയ ശക്തമായ ആരോപണം. ഇതിനു അപ്പപ്പോൾ തന്നെ ഋതു മന്ത്ര മറുപടിയും നൽകുന്നുമുണ്ടായിരുന്നു. സ്വന്തം അഭിപ്രായത്തിൽ ഉറപ്പില്ലാത്ത ആളാണ് ഋതുവെന്ന ആരോപണത്തിൽ അഡോണി ഉറച്ചു നിന്നുകൊണ്ടു തന്നെ ഋതുവിനെ മാനസികമായി തകർക്കുകയായിരുന്നു.

Noora T Noora T :