ഈ ആഴ്ച സ്വയം കഴിവ് തെളിയിക്കാനുള്ള വീക്ക്ലി ടാസ്കാണ് ബിഗ് ബോസ്സ് കൊടുത്തത്. ഇപ്പോൾ ഇതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന്റെ വിലയിരുത്തി സീരിയൽ താരം അശ്വതി എത്തിയിരിക്കുകയാണ്. റംസാനും ഫൊളി ഫിറോസും സജ്നയുമൊക്കെ ഗംഭീര പ്രകടനം നടത്തിയതിനെ കുറിച്ചാണ് അശ്വതി വിലയിരുത്തിയത്

അശ്വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിശദമായി വായിക്കാം…
52-മത് ദിവസം മോര്‍ണിംഗ് ആക്ടിവിറ്റി. മണിക്കുട്ടന് ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍ എന്നത് സൂര്യക്കുള്ള സൂചന ആണോ ആ ഫീലിംഗ് മുന്നോട്ട് കൊണ്ടൊകാന്‍ താല്‍പ്പര്യം ഇല്ലാ എന്നു? സ്ഥിരം ഉള്ളപോലെ ഫിറോസ് ഖാന് പറ്റിയ യാത്രക്കാര്‍ ആ വീട്ടില്‍ ഇല്ല. വീക്കിലി ടാസ്കില് റംസാന് മോണോ ആക്ട്, വീഡിയോ ജോക്കി, ഡാന്‍സ് ചെയ്തു. ഗംഭീരം ആയിരുന്നു. ഡാന്‍സ് സ്പോട് കൊറിയോഗ്രാഫി ആയതു കൊണ്ടാകാം, റംസാന്റെ ഡാന്‍സ് നല്ലപോലെ അറിയുന്നത് കൊണ്ടും അല്‍പ്പം കൂടി നന്നാക്കാം, എനര്‍ജി എവിടൊക്കെയോ നഷ്ട്ടപെട്ടു എന്നു തോന്നിയിരുന്നു.
പൊളി ഫിറോസ് ഡാന്‍സ്ന്റെ കാര്യം സത്യസന്ധമായി അത് പറഞ്ഞു. പക്ഷെ ഓവര്‍ ഓള് ഗംഭീരം അതിപ്പോ എന്നോട് തന്നെ പെട്ടന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഡാന്‍സര്‍ ആണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല മിഴിച്ചു അവിടെ നില്ക്കും അത് വേറെ കാര്യം. ഡിംപല്‍ സിംപതി പിടിച്ചുപറ്റി എന്നൊരിക്കലും പറയാന്‍ എനിക്ക് തോന്നുന്നില്ല. ബാക്കി ഉള്ളവര്‍ മറ്റു കഥാപാത്രങ്ങളായി മോണോ ആക്ട് ചെയ്തപ്പോള്‍ ഡിമ്പല്‍ സ്വയം കഥാപാത്രമായി കണ്ടു ക്ലിനിക്കില്‍ പോകുന്ന രംഗം അഭിനയിച്ചു. അത് ഗംഭീരം ആശയമായി.

ആ സാരീ സ്റ്റൈലിങ് ശരിക്കും മനോഹരമാണ്. പിന്നെ ഡിംപല്‍ താനൊരു മോഡല്‍. ഞാന്‍ ഉദ്ദേശിച്ചത് തന്നെ കിടിലുവും പറഞ്ഞു. അല്ലേലും പ്രവചനം ആന്‍ഡ് റിവ്യൂ കിടിലുവിനെ തോല്‍പ്പിക്കാന്‍ ആരുണ്ട് മക്കളെ? ഫിറോസ് സജ്ന പെര്‍ഫോമന്‍സ് അവരെ സംബന്ധിച്ചു വളരെ വെല്ലുവിളി നിറഞ്ഞതാണ്. കാരണം നന്നായി തിമിര്‍ത്തു പെര്‍ഫോം ചെയ്തു നിന്നാല്‍ മാത്രമേ കോയിന്‍സ് ലഭിക്കുകയുള്ളു. ഇനി ചെയ്താല്‍ തന്നെ കോയിന്‍സ് കിട്ടണം എന്നുമില്ല. കാരണം അവര്‍ ഒരു പ്ലാനിംഗിലോ, സോപ്പ് പതപ്പിക്കലിലോ ഇല്ല.
പക്ഷെ അവര്‍ കുഴപ്പമില്ലാതെ ചെയ്തു. ഒരുപക്ഷെ ഫിറോസിനെക്കാള്‍ സജ്ന ഒരു പടി മുന്നില്‍ നിന്നുവോ എന്നു തോന്നിപ്പോയി. ഇടയ്ക്കു ചില കുറവുകള്‍ ഉണ്ടെങ്കിലും അതെന്തോ എടുത്തു പറയാന്‍ തോന്നാത്ത വിധം കവര്‍ അപ്പ് ചെയ്തു അവസാനിപ്പിച്ചു. ഇടയ്ക്കു സൂര്യയെയും, കിടിലുവിനെയും ഒന്ന് താങ്ങി. കോയിന്‍സ് കൊടുക്കുന്നതില്‍ പ്ലാന്‍ഡ് ആയതു കൊണ്ടും ഒട്ടും സത്യസന്ധത ഇല്ലാത്തത് കൊണ്ടും, ഗെയിം സ്പിരിറ്റ് ഇല്ലാതെ ഇങ്ങോട്ടും കിട്ടണം എന്ന ചിന്തയില്‍ കൊടുക്കുന്നത് കൊണ്ടും അതിനെ കുറിച്ച് ഒന്നും പറയുന്നില്ല.
സായി ഡിംപാലിനോടും പൊളി ഫിറോസിനോടും അഭിപ്രായം പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലായോ? എനിക്ക് പിടികിട്ടിയില്ല? സായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരുപാടു പുറകോട്ടാണ്. പൊളി ഫിറോസുമായി തര്‍ക്കിക്കുമ്പോള്‍ ഇടയ്ക്കു സജ്നയുടെ കുട്ടികുറുമ്പിലേക്കാണ് ശ്രദ്ധ പോയത്. സൂര്യ പറഞ്ഞത് പോലെ ഒരു സര്‍വൈവല്‍ സീസണ് ആണ്. അതെ ഇപ്രാവിശ്യം അത് ബിഗ് ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകര്‍ക്കു ആണെന്ന് മാത്രം. എന്നും അശ്വതിയുടെ കുറിപ്പില്‍ പറയുന്നു.