മണിക്കുട്ടന്റെ മുഖം മാറിയാൽ തനിക്ക് മനസ്സിലാകും തിരിച്ചും അങ്ങനെ തന്നെയാണെന്ന് സൂര്യ; തന്റെ കണ്ണാടി സൂര്യയാണെന്ന് മണിക്കുട്ടൻ; എല്ലാം കൈവിട്ട് പോയി

വഴക്കും പിണക്കവും മാത്രമല്ല നല്ല സൗഹൃദങ്ങളും ബിഗ് ബോസ് ഹൗസിൽ ഉണ്ടാകാറുണ്ട്. നല്ല സൗഹൃദം ഉണ്ടാകുന്നതിനോടൊപ്പം തന്നെ അടുത്ത സുഹൃത്തുക്കൾ ശത്രുക്കളാകാറുമുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ തങ്ങളുടെ അടുത്ത സുഹൃത്തുക്കളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മത്സരാർഥികൾ. മോർണിംഗ് ആക്ടിവിറ്റിയിലാണ് മത്സരാർഥികൾ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറുണ്ട്. അത്തരത്തില്‍ ബിഗ് ബോസ് ഹൗസിലെ അടുപ്പമുള്ള ഒരു സുഹൃത്ത് ആര് എന്നത് പറയുക എന്നായിരുന്നു ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയ മോർണിംഗ് ആക്ടിവിറ്റി. എന്നാൽ ടാസ്ക്കിൽ എല്ലാവരേയും ഞെട്ടിച്ചത് മണിക്കുട്ടൻ ആയിരുന്നു. സൂര്യയുടെ പേരാണ് നടൻ പറഞ്ഞത്. കാരണം ഉൾപ്പെടെ പറഞ്ഞു കൊണ്ടായിരുന്നു സൂര്യയുടെ പേര് വെളിപ്പെടുത്തിയത്. ഇത് ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ചർച്ചാ വിഷയമായിട്ടുണ്ട്.

നല്ല ക്ലിയർ ആയ കണ്ണാടി ഈ ബിഗ് ബോസ്ഹൗസിൽ കാണാൻ സാധിക്കില്ല. എങ്കിലും ചെറിയ മങ്ങലോടെ നമ്മുടെ തെറ്റ് അവരിലൂടെ കാണാൻ സാധിക്കുന്നു. ഇവിടെ അങ്ങനെയൊരും സുഹൃത്ത് സൂര്യ തന്നെയാണ്. തുടക്കത്തിൽ പലരും തന്റെ ചങ്ങാതിമാരായി തോന്നിയിരുന്നു. അവരും ഈ മത്സരത്തിന്റെ ഭാഗമാണ്. എന്നാൽ കുറച്ച് കാര്യങ്ങളിൽ പ്രതിഫലം കുറഞ്ഞതായി തനിക്ക് തോന്നിയിരുന്നു. എന്നാൽ സൂര്യ കഴിഞ്ഞ ദിവസംവരേയും എന്തെങ്കിലും തന്റെ കാര്യമുണ്ടെങ്കിൽ പ്രതിഫലിക്കുന്നതായി തേന്നിയെന്ന് മണിക്കുട്ടൻ പറഞ്ഞു. മണിക്കുട്ടന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിലും ബിഗ് ബോസ് ഹൗസിലും ചർച്ചയായിട്ടുണ്ട്.

സൂര്യയും മണിക്കുട്ടന്റെ പേര് തന്നെയാണ് പറഞ്ഞത്. മണിക്കുട്ടന്റെ മുഖം മാറിയാൽ തനിക്ക് മനസ്സിലാകുമെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും സൂര്യ പറഞ്ഞു. ഡിംപലും മണിക്കുട്ടന്റെ പേരാണ് പറഞ്ഞത്. ബിഗ് ബോസ് ഹൗസിൽ തനിക്ക് ഏറ്റവും അടുത്ത സൗഹൃദം തോന്നിയത് മജ്സിയയോട് ആയിരുന്നു. എന്നാൽ മണിക്കുട്ടനും തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും ഡിംപൽ പറഞ്ഞു.

സജ്ന ഭർത്താവ് ഫിറോസിന്റെ പേരാണ് പറഞ്ഞത്. തന്റെ ജീവിതവും സ്വഭാവവും മാറ്റിയത് ഫിറോസ് ആണെന്നാണ് സജ്ന പറയുന്നത്. തന്റെ കണ്ണാടി തന്റെ ഇക്ക തന്നെയാണെന്നു സ്ജന കൂട്ടിച്ചേർത്തു. ഫിറോസും സജ്നയുടെ പേര് തന്നെയാണ് പറഞ്ഞത്. രമ്യ ഡിംപലിന്റെ പേരാണ് പറഞ്ഞത്. വർഷങ്ങളായി തനിക്ക് ഡിംപുവിനെ അറിയാം. താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത്രയും സൗഹൃദം ഉണ്ടാകുമെന്ന്. ബിഗ് ബോസ്ഹൗസിനുള്ളിൽ തന്റ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മജ്സിയയും ഡിംപുവുമാണ്. ഇപ്പോൾ മജ്സിയ ഇല്ല എങ്കിലും ആ ഒരു രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും രമ്യ പറയുന്നു. ഇവിടെയുള്ള എല്ലാവരും അടുത്ത സുഹൃത്തുക്കളാണെന്നും രമ്യ കൂട്ടിച്ചേർത്തു

Noora T Noora T :