ഹോളിവുഡിലെ ഹോമോഫോബിയക്കെതിരെ കേറ്റ് വിന്‍സ്‌ലെറ്റ്!

ലൈംഗിക ന്യൂനപക്ഷങ്ങളെന്ന് വിളിക്കപ്പെടുന്ന LGBT ; ലെസ്ബിയൻ ഗേ ബൈസെക്ഷുവൽ ,ട്രാൻസ്‍ജിൻഡർ സമൂഹത്തിലെ അരക്ഷിതമായ വിഭാഗമാണ് സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന സ്വവർഗാനുരാഗികൾ. മനുഷ്യനിലെ മറ്റ് വൈവിധ്യങ്ങൾ പോലെ ലിംഗഭേദമന്യേയുള്ള ആകർഷണങ്ങൾ ലൈംഗികത്വത്തിലുമുണ്ട് . എന്നാൽ, സമൂഹത്തിൻ്റെ ‘ഹോമോഫോബിയ’ അതായത് സ്വവർഗഭീതിയോട് സംവദിക്കാൻ ഇന്നും സമൂഹം തയ്യാറായിട്ടില്ല.

ഇപ്പോഴിതാ ഹോളിവുഡിലെ ഹോമോഫോബിയയെ കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് പ്രശസ്ത നടിയും ഓസ്‌കാര്‍ ജേതാവുമായ കേറ്റ് വിന്‍സ്‌ലെറ്റ്. സ്വവര്‍ഗാനുരാഗികളാണെന്ന് തുറന്നു പറഞ്ഞാല്‍ ഹെട്രോസെക്ഷ്വലായ റോളുകള്‍ ലഭിക്കില്ലെന്ന പേടി മൂലമാണ് പലരും തങ്ങളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്താത്തതെന്ന് കേറ്റ് വിന്‍സ്‌ലെറ്റ് പറഞ്ഞു.

ഗേ അഭിനേതാക്കള്‍ക്ക് സ്‌ട്രെയ്റ്റ് റോളുകള്‍ ചെയ്യാനാകില്ലെന്ന് കരുതുന്നത് പിന്തിരിപ്പന്‍ ചിന്തയാണെന്നും ഇത്തരം ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നത് കുറ്റകൃത്യമായി പരിഗണിക്കണമെന്നും കേറ്റ് അഭിപ്രായപ്പെടുന്നു..

പ്രശസ്തരായവരും നവാഗതരുമായ ചെറുപ്പക്കാരായ എത്രയോ അഭിനേതാക്കളാണ് അവരുടെ സെക്ഷ്വാലിറ്റി തുറന്നുപറയാന്‍ മടിക്കുന്നതെന്ന് അറിയാമോ?, സെക്ഷ്വാലിറ്റി വെളിപ്പെടുത്തിയാല്‍ പിന്നീട് തങ്ങള്‍ക്കൊരിക്കലും സ്‌ട്രെയ്റ്റ് റോളുകള്‍ ലഭിക്കില്ലെന്ന് ഭയമാണ് അവര്‍ക്ക്,’ കേറ്റിന്റെ വാക്കുകൾ.

തനിക്ക് അറിയാവുന്ന, വളരെ പ്രശസ്തനായ ഒരു അഭിനേതാവിന്റെ പുതിയ ഏജന്റ് പറഞ്ഞ കാര്യവും നടി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു. ‘നിങ്ങള്‍ ബൈസെക്ഷ്വലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാന്‍ അതൊരിക്കലും പുറത്തു പറയില്ല’ എന്നാണ് ഏജന്റ് പറഞ്ഞതെന്ന് കേറ്റ് പറയുന്നു.

‘സെക്ഷ്വാലിറ്റി മറച്ചുവെച്ചിട്ടുള്ള നാലോളം അഭിനേതാക്കളെയെങ്കിലും എനിക്ക് അറിയാം. തുറന്നുപറയാന്‍ അവര്‍ പേടിക്കുന്നത് ഏറെ വേദനാജനകമാണ്. എന്നെ ആളുകള്‍ കണ്ടുപിടിക്കാതിരിക്കണമെന്നാണ് ആഗ്രഹമെന്നാണ് അവരെല്ലാം പറയുന്നത്.

തുറന്നുപറയാന്‍ പുരുഷ അഭിനേതാക്കള്‍ കുറച്ചുകൂടെ ഭയക്കുന്നുണ്ട്. ഗേ ആണെന്നറിഞ്ഞാല്‍ പിന്നീട് നല്ല റോളുകള്‍ ലഭിക്കില്ലെന്ന പേടിയാണവര്‍ക്ക്,’ചിലര്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ തുറന്നുപറയാതിരിക്കുന്നുണ്ട്. ഇതെല്ലാം അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ ഒരിക്കലും ഒരാളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ അയാള്‍ക്ക് റോളുകള്‍ ലഭിക്കുന്നതിന്റെ മാനദണ്ഡമാകരുതെന്നും കേറ്റ് പറയുന്നു.

ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ലോകം മുഴുവനും ഉള്ള ചലച്ചിത്ര ആസ്വാദകരുടെ പ്രിയ താരമായ നടിയാണ് കേറ്റ് വിൻസ്ലെറ്റ്. തുടക്കക്കാലത്ത് വണ്ണത്തിന്റെ പേരിൽ വളരെയധികം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞും താരം മാധ്യമ ചർച്ചയായിട്ടുണ്ട്.. അതിനാൽ തനിക്ക് ആത്മവിശ്വാസം നഷ്ടമായെന്നും,അരക്ഷിതാവസ്ഥ രൂപപ്പെട്ടെന്നും നടി പറഞ്ഞിരുന്നു .

ചില പത്രക്കാർ വളരെയധികം ക്രൂരമായാണ് പെരുമാറിയിരുന്നത്. തന്റെ വണ്ണത്തിനെക്കുറിച്ച് അഭിപ്രായം പറയുകയും, ഭാരത്തെക്കുറിച്ച് ഊഹിച്ച് പറയുകയും, തന്റെ ഡയറ്റ് അച്ചടിക്കുകയും ചെയ്യുമായിരുന്നുവെന്ന് കേറ്റ് പറഞ്ഞിട്ടുണ്ട്.

ഇക്കാരണത്താൽ ഹോളിവുഡിൽ നിന്ന് മാറി നിൽക്കാൻ വരെ തീരുമാനിച്ചിരുന്നതായും നടി പറഞ്ഞിരുന്നു .
തനിക്ക് കുഞ്ഞു പിറന്നതോടെ ഈ വിഷമങ്ങളെല്ലാം തരണം ചെയ്യാൻ സാധിച്ചു. മകൾ പിറന്നതോടെ തന്റെ കാഴ്ചപ്പാടുകളാകെ മാറിയെന്നും, ശരീരത്തെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നും ഒക്കെയുള്ള കമന്റുകളെ അവഗണിക്കുകയും ചെയ്തതായി കേറ്റ് പറഞ്ഞു.

About homophobia

Safana Safu :