ഭരതനയുമായി പ്രണയത്തിൽ! കെ പി എ സി ലളിതയുടെ കണ്ണീരിന്റെ വില.. ‌ നാല് ചുവരുകൾക്കുള്ളിൽ സംഭവിച്ചത് മലയാളികൾ അറിയണം !

മലയാളികൾക്ക് എന്നും സൗന്ദര്യത്തിന്റെ നിറകുടം ആയിരുന്നു ശ്രീവിദ്യ . വിടർന്ന കണ്ണും അതിമനോഹരമായ ചിരിയും ഇടതൂർന്ന മുടിയും കടഞ്ഞെടുത്ത ശരീരവുമൊക്കെയായി മലയാളികൾക്ക് എന്നും പ്രിയങ്കരി ആയിരുന്നു ശ്രീവിദ്യ. സൗന്ദര്യത്തികവിനൊപ്പം അഭിനയമികവും ഒത്തിണങ്ങിയ ശ്രീവിദ്യ ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാളത്തിനു സമ്മാനിച്ചതിനു ശേഷമാണ് അരങ്ങൊഴിഞ്ഞത്. പതിമൂന്നാം വയസ്സിൽ സിനിമയിലെത്തിയ ശ്രീവിദ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെയും തിരക്കുള്ള നായികയായി മാറുകയായിരുന്നു.

കാന്‍സറിന്റെ പിടിയില്‍ ശ്രീവിദ്യ വിടവാങ്ങി ഇന്ന് 14 വര്‍ഷം തികയുകയാണ്. ഒരു നടിയുടെ ജീവിതം എങ്ങിനെയാവരുത് എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ശ്രീവിദ്യയുടെ ജീവിതം. എല്ലാം നഷ്ടപ്പെട്ട് ക്യാന്‍സര്‍ ബാധിച്ച്‌ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുമ്ബോള്‍ ആരുമുണ്ടായിരുന്നില്ല . താരത്തിളക്കങ്ങള്‍ക്കിടയിലും ഒറ്റക്കായിരുന്നു . ശ്രീവിദ്യയുടെ അവസാനനാളില്‍ ആദ്യ കാമുകനായിരുന്ന കമല്‍ഹാസന്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ക്യാന്‍സറിന് പോലും വേദനകള്‍ക്കിടയിലും മരണക്കിടക്കയിലും ശ്രീവിദ്യയുടെ സൌന്ദര്യത്തെ തകര്‍ക്കാന്‍ സാധിച്ചില്ല.അമ്മത്തമ്ബുരാട്ടി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്. കാന്‍സര്‍ ബാധിച്ച്‌ ശ്രീവിദ്യ 2006 ഒക്ടോബര്‍ 19-നു അന്തരിക്കുകയായിരുന്നു

തമിഴ് സിനിമാനടന്‍ കൃഷ്ണമൂര്‍ത്തിയുടെയും കര്‍ണാടക സംഗീതജ്ഞ എം. എല്‍ വസന്തകുമാരിയുടെയും മകളായി 1953 ജൂലൈ 24നാണ് ശ്രീവിദ്യ ജനിച്ചത്. 1966ല്‍ ബാലതാരമായി തിരുവരുള്‍ചെല്‍വര്‍ എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശം നടത്തിയ നടി പിന്നീടു എഴുപതുകളിലെ തിരക്കേറിയ നായികനടിയായി മാറാന്‍ വലിയ താമസമുണ്ടായിരുന്നില്ല. ശ്രീവിദ്യ അനശ്വരമാക്കിയ 1976ലെ അംബ അംബിക അംബാലികയിലെ അംബയുടെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. എന്റെ സൂര്യപുത്രിക്ക്, എന്നെന്നും കണ്ണേട്ടന്റെ, അപൂര്‍വ രാഗങ്ങള്‍, ഇങ്ങനെ ശ്രീവിദ്യ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ തന്ന സിനിമകള്‍ അനവധിയാണ്. നല്ല ഗായിക കൂടിയായിരുന്ന നടി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ പാടിയിട്ടുമുണ്ട്.

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും പിന്നീട് 2006 വരെയും മലയാളം തമിഴ് ചിത്രങ്ങളില്‍ അമ്മ വേഷങ്ങളിലാണ് പ്രേക്ഷകര്‍ ശ്രീവിദ്യയെ കണ്ടത്. അനിയത്തിപ്രാവ് പോലുള്ള സിനിമകളിലെ വേഷങ്ങളും പ്രേക്ഷകര്‍ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നവയാണ്

ശ്രീവിദ്യയും കമൽ ഹാസനും തമ്മിലുള്ള പ്രണയം വലിയ ചർച്ചകളായ ഒന്നായിരുന്നു. എന്നാൽ കമൽ ഹാസനോടായിരുന്നില്ല ശ്രീവിദ്യക്ക് എല്ലാ തരത്തിലുമുള്ള പ്രണയം തോന്നിയതെന്ന് സുഹൃത്തും തിരക്കഥാകൃത്തുമായ ജോൺപോൾ തുറന്ന് പറഞ്ഞിരുന്നു. ശ്രീവിദ്യയ്‌ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്ബത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങള്‍ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്‌ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ഭരതനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കെപിഎസി ലളിത പറഞ്ഞിരുന്നു. ഭരതനുമായുള്ള ജീവിതത്തിൽ പല നിർണ്ണായക സംഭവങ്ങളും ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് ഭരതനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായിരുന്നു
അത് തനിക്ക് അറിയാമായിരുന്നെന്നും അതിന്‍രെ ഹംസമായിരുന്നു താനെന്ന് കെപിഎസി ലളിത പറഞ്ഞത്. കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്. അവര്‍ക്കിടയിലെ ഇടനിലക്കാരിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു കെപിഎസി ലളിത. എന്റെ വീട്ടില്‍ ആകെ വന്നോണ്ടിരുന്നത് ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ്. ആണുങ്ങള്‍ ഫോണ്‍ ചെയ്താല്‍ അവര്‍ക്ക് കൊടുക്കില്ലായിരുന്നു. അവരുടെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊക്കെ ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷം ഭയങ്കരമായി തകര്‍ന്നുപോയിരുന്നു അദ്ദേഹം

ക്യാന്‍സറിന് പോലും വേദനകള്‍ക്കിടയിലും മരണക്കിടക്കയിലും ശ്രീവിദ്യയുടെ സൌന്ദര്യത്തെ തകര്‍ക്കാന്‍ സാധിച്ചില്ല.അമ്മത്തമ്ബുരാട്ടി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്. കാന്‍സര്‍ ബാധിച്ച്‌ ശ്രീവിദ്യ 2006 ഒക്ടോബര്‍ 19-നു അന്തരിച്ചു.

Noora T Noora T :