സൂര്യയ്ക്ക് മണികുട്ടനോടുള്ള പ്രണയമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച. രണ്ടും കൽപ്പിച്ച് സൂര്യ മണികുട്ടനോട് തന്റെ ഇഷ്ട്ടം തുറന്ന് പറയുകയും ചെയ്തു. എന്നാൽ മണിക്കുട്ടൻ അത് മൂളി കേൾക്കുക മാത്രമായിരുന്നു ചെയ്തത്.
താന്‍ ബിഗ് ബോസില്‍ വന്നത് ഗെയിം കളിക്കാനാണെന്നും പ്രണയിക്കാന്‍ പുറത്ത് സമയമുണ്ടെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. അതേസമയം സൂര്യയുടെ സ്‌നേഹത്തെ താന്‍ ബഹുമാനിക്കുന്നതായും മണിക്കുട്ടന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന ഭയം തനിക്കുണ്ടെന്ന് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് തുറന്നു പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
ബിഗ് ബോസ് വീട്ടിലെ ആസ്ഥാന ഗായകനാണ് മണിക്കുട്ടന്‍. റിതുവാണ് ആസ്ഥാന ഗായിക. ഇരുവരും പലപ്പോഴും പാട്ടുപാടി മറ്റുള്ളവരുടെ കൈയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുറ്റത്തിരുന്ന് ഒറ്റയ്ക്ക് പാടുകയായിരുന്നു മണിക്കുട്ടന്‍. കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ എന്ന പാട്ടായിരുന്നു മണിക്കുട്ടന്‍ പാടിയത്. മണിക്കുട്ടന്‍ പാടി തുടങ്ങിയതും റിതു അരികിലേക്ക് എത്തുകയും കൂടെയിരുന്ന് പാടാനും തുടങ്ങി.
ഈ സമയം മറ്റ് മത്സരാര്‍ത്ഥികളും പരിസരത്തുണ്ടായിരുന്നു. മണിക്കുട്ടനും റിതുവിനും പിന്നിലായുള്ള സോഫയില്‍ സൂര്യയും ഇരിക്കുന്നുണ്ടായിരുന്നു. പാട്ടു പാടുന്ന മണിക്കുട്ടനേയും റിതുവിനേയും സൂര്യ നോക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ പാട്ട് കഴിഞ്ഞതും സൂര്യ അവിടെ നിന്നും എഴുന്നേറ്റ് പൂളില്‍ കാലിട്ടിരിക്കുകയായിരുന്ന റംസാന്റെ അരികിലേക്ക് നടക്കുകയായിരുന്നു. റംസാനോട് മരത്തില്‍ കയറുന്നതിനെ കുറിച്ചായിരുന്നു സൂര്യ സംസാരിച്ചത്.
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മണിക്കുട്ടനും റിതുവും തമ്മില്‍ പ്രണയമാകുമോ എന്ന സംശയം നേരത്തെ തന്നെ പലരും ചോദിച്ചിട്ടുള്ള കാര്യമാണ്. ഇരുവരും ഒരുമിച്ചിരുന്ന് പാടിയതിന്റെ അസൂയയിലാണ് സൂര്യ റംസാന്റെ അരികില്‍ വന്നിരുന്ന് സംസാരിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റംസാനും റിതുവും തമ്മിലുള്ള സൗഹൃദവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളിലൂടെ സൂര്യ പകരം വീട്ടിയതാണെന്ന് പറയുന്നത്. സൂര്യയെ മണിക്കുട്ടന്‍ നോക്കുന്നതായും വീഡിയോയില്‍ നിന്നും കാണാം.